വീരേന്ദ്രകുമാറി​െൻറ നിര്യാണത്തിൽ അനുശോചനം

വീരേന്ദ്രകുമാറിൻെറ നിര്യാണത്തിൽ അനുശോചനം വീരേന്ദ്രകുമാറിൻെറ നിര്യാണത്തിൽ അനുശോചനം കാസർകോട്: എം.പി. വീരേന്ദ്രകുമാറിൻെറ നിര്യാണത്തിൽ ലോക്താന്ത്രിക് ജനതാദൾ ജില്ല ഭാരവാഹികൾ അനുശോചിച്ചു. താൻ സഞ്ചരിച്ച സമസ്ത മേഖലയിലും കൈയൊപ്പ് ചാർത്തിയ അപൂർവ വ്യക്തിത്വമാണ് വീരേന്ദ്രകുമാറെന്ന് ഭാരവാഹികൾ അനുസ്മരിച്ചു. കേന്ദ്ര -സംസ്ഥാന മന്ത്രി പദവികൾ വഹിച്ചപ്പോഴെല്ലാം സംസ്ഥാന വികസനത്തിന് അദ്ദേഹം പ്രാധാന്യം നൽകി. ഫാഷിസത്തിനെതിരെ വീറുറ്റ പോരാട്ടം നടത്തിയ വീരേന്ദ്രകുമാറിൻെറ വിയോഗം വലിയ നഷ്ടമാണെന്ന് നേതാക്കൾ പറഞ്ഞു. എൽ.ജെ.ഡി ജില്ല നേതാക്കളായ എ.വി. രാമകൃഷ്ണൻ, പ്രഫ. ശങ്കരൻ, സിദ്ദീഖ് അലി മൊഗ്രാൽ, എം.ജെ. ജോയ്, അഹമ്മദ് അലി കുമ്പള, കുഞ്ഞമ്പാടി, പി.വി. കുഞ്ഞിരാമൻ, കൃഷ്ണൻ പനയാൽ, അഡ്വ. രമാദേവി, പി.സി. ഗോപാലകൃഷ്ണൻ, പി. രാജൻ, ടി.വി. ബാലകൃഷ്ണൻ, സിദ്ദീഖ് റഹ്മാൻ, ഡോ. ദാമു, മുഹമ്മദ് സാലി, വി.വി. കൃഷ്ണൻ, ടി.വി. ഗണേശൻ, റാഷിദ് മൊഗ്രാൽ, യു. ശ്രീധരൻ, കുമാരൻ മാസ്റ്റർ എന്നിവർ അനുശോചിച്ചു. മതനിരപേക്ഷതക്ക് പ്രവർത്തിച്ച നേതാവിനെയാണ് നഷ്ടമായതെന്ന് ഹൈദരാബാദ് കെ.എം.സി.സി കൺവീനർ ഇർഷാദ് ഹുദവി ബെദിര പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.