ജനതാദൾ എസ് ഹെഡ് ​പോസ്​​റ്റ്​ ഓഫിസ്​ ധർണ

കാഞ്ഞങ്ങാട്: കോവിഡിൻെറ മറവിൽ പ്രതിരോധ മേഖലയും ബഹിരാകാശ ഗവേഷണ മേഖലയും കൽക്കരി മേഖലയും വിമാനത്താവളങ്ങളും അടക്കം രാജ്യത്തെ മൊത്തമായി തീറെഴുതാനുള്ള ബി.ജെ.പി സർക്കാറിൻെറ നീക്കത്തിനെതിരെ ജനതാദൾ എസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ ധർണ നടത്തി. ജില്ല ജനറൽ സെക്രട്ടറി സുരേഷ് പുതിയേടത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് പി.പി. രാജു അരയി അധ്യക്ഷത വഹിച്ചു. സന്തോഷ് മാവുങ്കാൽ, എം. ഷാജി എന്നിവർ സംസാരിച്ചു. വി. വെങ്കിടേഷ് സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.