മുഖം മിനുക്കി വറക്കോട്ട് വയൽ പുതിയകുളം

ചെറുവത്തൂർ: പിലിക്കോട്ടെ കർഷകരുടെ പ്രധാന ജലസേചന മാർഗമായ വറക്കോട്ട് വയലിലെ പുതിയ കുളത്തിൻെറ മുഖം മിനുക്കി. കൽപടവുകളിടിഞ്ഞ് നാശോന്മുഖമായ കുളം പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് നവീകരിച്ചത്. സാധാരണ ഏപ്രിൽ മാസത്തോടെ വറ്റാറുള്ള കുളം ഈ വർഷം വറ്റിയിട്ടില്ല. അതിനാൽ, പിലിക്കോട്ടെ പച്ചക്കറി കൃഷിക്കാർക്ക് വലിയ നേട്ടവുമുണ്ടായി. ജില്ലതലത്തിലുള്ള നീന്തൽ മത്സരങ്ങളടക്കം നിരവധി മത്സരങ്ങൾക്കും വേദിയാകുന്ന കുളം കൂടിയാണിത്. പടവുകൾ കെട്ടി മനോഹരമാക്കിയിട്ടുണ്ട്. കുട്ടികൾക്ക് നീന്തൽ പഠിക്കാനാവശ്യമായ സ്ഥലമടക്കം ഇവിടെയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.