തൊഴിൽ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധ ധർണകളുമായി എഫ്​.എസ്​.ഇ.ടി.ഒ

കാസർകോട്: തൊഴിലാളി വിരുദ്ധ തൊഴിൽ നിയമ ഭേദഗതി പിൻവലിക്കണെമന്നാവശ്യപ്പെട്ട് ജീവനക്കാരും അധ്യാപകരും എഫ്.എസ്.ഇ.ടി.ഒയുടെ നേതൃത്വത്തിൽ മേയ് 27 മുതൽ 29 വരെ വിവിധ ഓഫിസ് കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ സംഘടിപ്പിക്കും. പൊതുമേഖല സ്വകാര്യവത്കരണം അവസാനിപ്പിക്കുക, വിദ്യാഭ്യാസ– സിവിൽ സർവിസ് മേഖല സംരക്ഷിക്കുക, കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക, കേരള മാതൃക തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ ജാഗ്രത പാലിക്കുക എന്നിവയും ധർണയിൽ ഉന്നയിക്കും. കോവിഡ് നിയന്ത്രണ മാർഗരേഖകൾ പാലിച്ചുകൊണ്ടായിരിക്കും ധർണ നടത്തുക. ധർണ വിജയിപ്പിക്കാൻ എഫ്.എസ്.ഇ.ടി.ഒ ജില്ല കമ്മിറ്റി യോഗം അഭ്യർഥിച്ചു. യോഗത്തിൽ ജില്ല പ്രസിഡൻറ് കെ.പി. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ടി.പി. ഉഷ, കെ. രാഘവൻ, കെ.സതീശൻ, എ. വേണുഗോപാലൻ, വി. ചന്ദ്രൻ, പി. ദിലീപ് കുമാർ, ബി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി കെ. ഹരിദാസ് സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.