പെരുന്നാൾ ആഘോഷം വീടുകളിലൊതുങ്ങി

കടകൾ വൈകീട്ട് ഏേഴാടെ തന്നെ പൊലീസ് അടപ്പിക്കാൻ ശ്രമിച്ചതായി പരാതി കാസർകോട്: കോവിഡ് മഹാമാരിയിൽ നാട് ആശങ്കയിൽ കഴിയവെ ആഘോഷമില്ലാതെ ചെറിയ പെരുന്നാൾ കടന്നുപോയി. പള്ളി മിനാരങ്ങളിൽനിന്ന് ശവ്വാൽ പിറവി അറിയിച്ച് രാത്രി തക്ബീർ ധ്വനികൾ മാത്രം മുഴങ്ങി. പള്ളികളിൽ പെരുന്നാൾ നമസ്കാരങ്ങൾ നടന്നില്ല. ഈദ്ഗാഹുകളും സംഘടിപ്പിച്ചില്ല. നീണ്ട ഖുത്തുബ ശ്രവിക്കാനാവാതെ വിശ്വാസികൾ വീടുകളിൽ ഒതുങ്ങിക്കൂടി പെരുന്നാൾ നമസ്കാരം നിർവഹിച്ചു സംതൃപ്തരായി. മൈലാഞ്ചി ചോപ്പണിഞ്ഞ്, അത്തർ പൂശി, പുത്തൻ ഉടുപ്പുകളണിഞ്ഞുള്ള ബന്ധുക്കളുടെ ഗൃഹസന്ദർശനങ്ങൾ ഇത്തവണ അപൂർവമായി. രാവില തന്നെ നഗരം വിജനമായിരുന്നു. പെരുന്നാൾ രാത്രി ഒമ്പതുവരെ കടകൾ തുറക്കാമെന്നും സാധനങ്ങൾ വാങ്ങാമെന്നും അധികൃതർ നിർദേശം നൽകിയിരുന്നുവെങ്കിലും ഏേഴാടെ പൊലീസ് എത്തി കടകൾ നിർബന്ധിച്ച് അടപ്പിക്കാൻ ശ്രമിച്ചു. ഇതോടെ സാധനങ്ങൾ വാങ്ങാനെത്തിയ പലരും വീടുകളിലേക്ക് തന്നെ മടങ്ങി. പെരുന്നാളിന് മൂന്നുദിവസം മുമ്പ് ഉണർന്ന വിപണികൾ വ്യാപാരികൾക്ക് ആശ്വസിക്കാനായെങ്കിലും പൊലീസ് നടപടിയെടുക്കുമോ എന്ന് ഭയന്ന് നഗരത്തിൽ എത്താൻ പലരും മടിച്ചു. പൂക്കൾ വിൽക്കാൻ എത്തിയവരോടും ഏഴിനുതന്നെ വിൽപന നിർത്തിവെക്കാൻ ആവശ്യപ്പെട്ടതായി വിൽപനക്കാർ പറഞ്ഞു. ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ഡൗണായതിനാൽ പെരുന്നാളിന് ഇളവുകൾ അനുവദിച്ചതായി മുഖ്യമന്ത്രി തന്നെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും വലിയ തിരക്കോ ഗൃഹസന്ദർശനങ്ങളോ നടന്നില്ല. വൈകീട്ടോടെ ഏതാനും വാഹനങ്ങൾ മാത്രം നിരത്തിലിറങ്ങിയെങ്കിലും ഏേഴാടെ വീണ്ടും വിജനമായി. കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചതും അധികൃതരെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.