ഇഷ്​ടമാണിവിടം; പക്ഷേ ഇനി വയ്യ; ഇമ്രാനും ഫാറൂഖും കശ്​മീരിലേക്ക്​ വണ്ടികയറി

കാസർകോട്: കേരളത്തിൽ തന്നെ തുടരാനായിരുന്നു ഇമ്രാൻെറയും ഫാറൂഖിൻെറയും ആഗ്രഹം. ലോക്ഡൗൺ പ്രഖ്യാപിക്കുേമ്പാൾ ഇത്രയേറെ നീളുമെന്ന് കരുതിയിരുന്നില്ല. കശ്മീരിൽ നിന്ന് പഠനത്തിനായി കാസർകോട്ടെത്തിയ വിദ്യാർഥിയും കൂടെ വന്ന ബന്ധു ഫാറൂഖും അങ്ങനെ രണ്ടുമാസത്തോളം സഹിച്ചു. ഇനിയും വയ്യ. ഒടുവിൽ പൊതുപ്രവർത്തകരുടെ സഹായത്തോടെ കശ്മീരിലേക്ക് മടങ്ങി. കാശ്മീരിലെ പൂഞ്ചിലെ ഇമ്രാൻ (17), ഫാറൂഖ് (33) എന്നിവരാണ് ലോക്ഡൗണിന് തൊട്ടുദിവസം മുമ്പ് കാസർകോട്ടെത്തിയത്. പിറ്റേന്ന് ലോക്ഡൗൺ ആയ വിവരം അറിഞ്ഞതോടെ അത് കഴിഞ്ഞ്പോകാമെന്ന് കരുതി. എന്നാൽ, ലോക്ഡൗൺ അനന്തമായി നീളുകയാണുണ്ടായത്. കോഴിക്കോട് മർക്കസിലെ പൂർവവിദ്യാർഥിയാണ് ഇമ്രാൻ. അവിടെ നിന്ന് ടി.സി വാങ്ങിയ ശേഷം കാസർകോട് ദേളിയിലെ സഅദിയയിൽ പഠിക്കാനാണ് ബന്ധു ഫാറൂഖിൻെറ സഹായത്തോടെ ഇവിടെ എത്തുന്നത്. സഅദിയ അധികൃതർ അഭയം നൽകി. സഅദിയയുടെ കാരുണ്യത്തിൽ കഴിെഞ്ഞങ്കിലും അവിടെ നിന്ന് നടന്ന് ഇരുവരും കാസർകോട് നഗരത്തിലെത്തി. മാർക്കറ്റിൽ മത്സ്യക്കച്ചവടം നടത്തുന്ന പൊതുപ്രവർത്തകനും ഐ.എൻ.എൽ മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറിയുമായ സിദ്ദീഖ് ചേരങ്കൈ ഇവർക്ക് താമസിക്കാനായി മാർക്കറ്റിൽ സ്ഥിതി ചെയ്യുന്ന ഹിൽ ടോപ് ലോഡ്ജ് ഉടമയുമായി ബന്ധപ്പെടുകയും സൗജന്യമായി താമസിക്കാൻ ഇടം ഒരുക്കിക്കൊടുക്കുകയും ചെയ്തു. ഭക്ഷണക്കാര്യം സിദ്ദീഖും സുഹൃത്തുക്കളും ഏറ്റെടുത്തു. സമീപത്തെ വീടുകളിൽ നിന്ന് ഭക്ഷണവും നൽകി. പിന്നീട് ഇവർക്ക് യാത്രാസൗകര്യം ഒരുക്കി കൊടുക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു. നഗരസഭ സെക്രട്ടറി ബിജുവുമായി ബന്ധപ്പെടുകയും കഴിഞ്ഞദിവസം ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യുകയുമായിരുന്നു. വ്യാഴാഴ്ച്ച പുലർച്ച കാഞ്ഞങ്ങാട് നിന്നും കശ്മീരിലേക്കുള്ള സ്പെഷൽ ട്രെയിനിൽ യാത്രയാക്കി. കാസർകോട് നിന്നും നഗരസഭ സെക്രട്ടറി ബിജുവിൻെറ സ്വന്തം വാഹനത്തിലാണ് ഇരുവരെയും കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലെത്തിച്ചത്. ഇവർക്ക് െചലവിനുള്ള പണം സിദ്ദീഖും സമാനമനസ്ക്കരും നൽകി. തങ്ങളെ കൈവിടാതെ വെള്ളവും ഭക്ഷണവും താമസ സൗകര്യവും ഒരുക്കി തന്ന കാസർകോട്ടുകാരെ മറക്കില്ലെന്നും എപ്പോഴും പ്രാർഥനയിലുണ്ടാവുമെന്നും കാണാമെന്നും പറഞ്ഞ് അവർ യാത്രയായി. Imran farooq കശ്മീർ ഇമ്രാൻ ഫാറൂഖ് kashmir കശ്മീർ സ്വദേശികളായ ഇമ്രാനും ഫാറൂഖും സിദ്ദീഖ് ചേരങ്കൈയ്ക്കൊപ്പം നഗരസഭ കാര്യാലയത്തിൽ എത്തിയപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.