നാഡി ചികിത്സയുടെ മറവില്‍ തട്ടിപ്പ് : പൊലീസിലേല്‍പിച്ച നാടോടി വൈദ്യന്‍ രക്ഷപ്പെട്ടു

കാസര്‍കോട്: നാഡി ചികിത്സയുടെ മറവില്‍ തട്ടിപ്പ് നടത്തിയതിന് പൊലീസിലേല്‍പിച്ച നാടോടി വൈദ്യന്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. സിദ്ധവൈദ്യനെന്ന് അവകാശപ്പെടുന്ന ആന്ധ്ര വാറങ്കല്‍ സ്വദേശിയായ മധ്യവയസ്കനാണ് കാസര്‍കോട് പൊലീസ് സ്റ്റേഷനില്‍നിന്ന് രക്ഷപ്പെട്ടത്. കാസര്‍കോട് കടപ്പുറം ഫിഷറീസ് സ്കൂളിലെ അധ്യാപകന്‍ പരമേശ്വരന്‍ നമ്പൂതിരിയുടെ പരാതി പ്രകാരമാണ് വെള്ളിയാഴ്ച ഇയാളെ കസ്റ്റഡിയിലെടുത്തത്. നാഡി പരിശോധിച്ച് രോഗ നിര്‍ണയം നടത്തിയ വൈദ്യന്‍ ഒരേ മരുന്നിന് 1500 മുതല്‍ 12500 രൂപ വരെ ഈടാക്കി തട്ടിപ്പ് നടത്തിയെന്നാണ് പരാതി. വെള്ളിയാഴ്ച രാവിലെ വീണ്ടും മരുന്ന് വില്‍പനക്കായി സ്കൂളിലത്തെിയ ഇയാളെ വിവരം ലഭിച്ചതനുസരിച്ചത്തെിയ പൊലീസിന്‍െറ ഫൈ്ളയിങ് സ്ക്വാഡ് പ്രധാനാധ്യാപികയുടെ സാന്നിധ്യത്തിലാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ സ്റ്റേഷനില്‍ എത്തിച്ചശേഷം, പരാതിക്കാരനായ അധ്യാപകനോട് ഇയാളില്‍നിന്ന് വാങ്ങിയ മരുന്നിന്‍െറ സാമ്പിള്‍ കൊണ്ടുവരാന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടതായി പറയുന്നു. ചെറുവത്തൂരിലെ വീട്ടില്‍പോയി മരുന്നുമായി വൈകീട്ട് നാലരയോടെ തിരികെയത്തെിയപ്പോള്‍ കസ്റ്റഡിയില്‍ ഏല്‍പിച്ചയാളെ കാണാനില്ളെന്നാണ് പൊലീസ് സ്റ്റേഷനില്‍ നിന്നറിഞ്ഞത്. ഭക്ഷണം കഴിക്കാന്‍ പോയയാള്‍ തിരികെ വന്നില്ളെന്നും അന്വേഷിച്ചുവരുകയാണെന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം. നഷ്ടപ്പെട്ട തുക തിരികെ വാങ്ങി സ്റ്റേഷന് പുറത്ത് പ്രശ്നം ഒത്തുതീര്‍പ്പാക്കാനും നേരത്തെ പൊലീസുകാര്‍ നിര്‍ദേശിച്ചിരുന്നതായി പരമേശ്വരന്‍ നമ്പൂതിരി പറഞ്ഞു. സംഭവം സംബന്ധിച്ച് ഉന്നത പൊലീസ് മേധാവികള്‍ക്ക് പരാതി നല്‍കാനാണ് ഇദ്ദേഹത്തിന്‍െറ തീരുമാനം. ഒരുമാസം മുമ്പ് സ്കൂളിലത്തെിയ സിദ്ധവൈദ്യന്‍ നടുവേദനക്കുള്ള മരുന്നിന് അന്ന് 1500 രൂപയാണ് ഒരാളില്‍ നിന്ന് വില ഈടാക്കിയത്. ഇതേ സ്കൂളിലെ മറ്റ് ചില അധ്യാപകരില്‍നിന്ന് 1800 രൂപ വാങ്ങി. എല്ലാവര്‍ക്കും ഒരേ മരുന്നാണ് നല്‍കുന്നത്. പരമേശ്വരന്‍ നമ്പൂതിരി മുഖേന പരിചയപ്പെട്ട വിദേശത്ത് ജോലി ചെയ്യുന്ന ബന്ധുക്കളില്‍ നിന്ന് ഈ മരുന്നിന് 12500 രൂപ വീതം ഈടാക്കിയെന്നാണ് പരാതി. ഉപയോഗിച്ചയുടന്‍ വേദന കുറഞ്ഞതായി അനുഭവപ്പെടുന്ന മരുന്ന് സ്റ്റിറോയിഡും മറ്റു രാസവസ്തുക്കളും കലര്‍ത്തിയതാണെന്ന് സംശയിക്കുന്നു. കഴിഞ്ഞ ദിവസം ചെറുവത്തൂരിലെ വീട്ടിലത്തെിയപ്പോഴാണ് വിദേശത്തു നിന്നത്തെിയ ബന്ധുക്കളെ തേടിപ്പിടിച്ചത്തെിയ സിദ്ധവൈദ്യന്‍ നാലുപേരെ തട്ടിപ്പിനിരകളാക്കിയതായി അറിഞ്ഞത്. ഇയാള്‍ കഴിഞ്ഞ ദിവസം വീണ്ടും സ്കൂളിലെ അധ്യാപകരെ തേടിയത്തെിയപ്പോഴാണ് തന്ത്രപൂര്‍വം പൊലീസിലേല്‍പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.