40 ഏക്കര്‍ നെല്‍കൃഷി ഉപ്പുവെള്ളം കയറി നശിച്ചു

നീലേശ്വരം: നഗരസഭാ പരിധിയിലെ പാലായി പാടശേഖരത്തിലെ 40 ഏക്കര്‍ നെല്‍കൃഷി ഉപ്പുവെള്ളം കയറി നശിച്ചു. പാലായി ചാത്തമത്ത് കരുവാത്തല ക്രോസ്ബാര്‍ കാലപ്പഴക്കത്തില്‍ തകര്‍ന്നതുമൂലമാണ് വയലില്‍ ഉപ്പുവെള്ളം കയറിയത്. വേലിയേറ്റത്തില്‍ തേജസ്വിനി പുഴയില്‍നിന്ന് ഉപ്പുവെള്ളം കയറി പാടശേഖരത്തിലെ രണ്ടാംവിള നെല്‍കൃഷിയാണ് നശിച്ചുകൊണ്ടിരിക്കുന്നത്. കൂടാതെ, 120 കുടുംബങ്ങള്‍ ഉപയോഗിച്ചുവരുന്ന രാജീവ്ഗാന്ധി കുടിവെള്ള പദ്ധതിയുടെ കിണറ്റില്‍ ഉപ്പുവെള്ളം കയറുന്നതുമൂലം ഇവിടത്തെ കുടുംബങ്ങള്‍ ഉപ്പുവെള്ളം കുടിക്കേണ്ട ഗതികേടിലാണ്. നഗരസഭയിലെ നെല്‍കൃഷി ചെയ്യുന്ന ഏറ്റവും വലിയ പാടശേഖരമാണ് പാലായി പാടശേഖരം. ഇതുമൂലം ലക്ഷങ്ങളുടെ നഷ്ടമാണ് കര്‍ഷകര്‍ക്കുള്ളത്. വയലിലെ പച്ചക്കറി കൃഷിയിലും ഉപ്പുവെള്ളം കയറാന്‍ തുടങ്ങി. കാലപ്പഴക്കത്താല്‍ പാലായി ക്രോസ്ബാര്‍ പഴകി ദ്രവിച്ചതുമൂലം അടിയന്തരമായി മൈനര്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്മെന്‍റ് പുതുക്കിപ്പണിയണമെന്നാണ് പാലായി പാടശേഖരത്തിലെ കര്‍ഷകരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.