കാസര്‍കോട്: വൃക്ക പകുത്തുനല്‍കാന്‍ ഭാര്യയുണ്ടെങ്കിലും രാജുവിന്‍െറ ജീവന്‍ നിലനിര്‍ത്താന്‍ ഏഴരലക്ഷം രൂപ കൂടി വേണം. ഇരു വൃക്കകളും തകരാറിലായി ദുരിതമനുഭവിക്കുന്ന ഇരിയണ്ണി ദശലക്ഷം കോളനിയിലെ രാജുവിന്‍െറ ചികിത്സയാണ് പണമില്ലാത്തതിനെ തുടര്‍ന്ന് വഴിമുട്ടിയിരിക്കുന്നത്. നിലവില്‍ ആഴ്ചയില്‍ മൂന്ന് തവണ ഡയാലിസിസ് നടത്തുന്ന രാജുവിന് ഇനി വൃക്ക മാറ്റിവെക്കലല്ലാതെ മറ്റു മാര്‍ഗങ്ങളില്ളെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. ഫര്‍ണിച്ചര്‍ തൊഴിലാളിയായ രാജു അസുഖത്തെ തുടര്‍ന്ന് ജോലിയൊന്നും ചെയ്യാനാകാത്ത സാഹചര്യത്തിലാണ്. രാജുവിന്‍െറ ഭാര്യ മിനി കൂലി വേലചെയ്താണ് രണ്ട് പെണ്‍കുട്ടികളടങ്ങുന്ന നിര്‍ധന കുടുംബം കഴിഞ്ഞുകൂടുന്നത്. രാജുവിന്‍െറ ചികിത്സക്ക് പണം കണ്ടത്തെുതിനായി നാട്ടുകാരുടെ നേതൃത്വത്തില്‍ കേരള ഗ്രാമീണ്‍ ബാങ്ക് ബോവിക്കാനം ശാഖയില്‍ 40473101008902 എന്ന നമ്പറില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.ഐ.എഫ്.എസ് കോഡ് klgb004073. ഫോണ്‍: 9747105294.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.