ചെറുവത്തൂർ: മാധ്യമപ്രവർത്തകൻ പ്രകാശൻ കുട്ടമത്ത് അനുസ്മരണവും അവാർഡ് വിതരണവും ഇന്ന് വൈകീട്ട് നാലിന് ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കും. പ്രകാശൻ കുട്ടമത്ത് കാമറാമാനായിരുന്ന നീലേശ്വരം സി നെറ്റ് ചാനൽ, നോർത്ത് മലബാർ കേബിൾ ടി.വി നെറ്റ്്വർക്, ചെറുവത്തൂർ പ്രസ്ഫോറം എന്നിവയുടെ നേതൃത്വത്തിലാണ് അനുസ്മരണം. സി നെറ്റ് ഏർപ്പെടുത്തിയ ഫോട്ടോഗ്രഫി അവാർഡുകളും ചെറുവത്തൂർ പ്രസ്ഫോറം ദൃശ്യമാധ്യമ അവാർഡും ചടങ്ങിൽ വിതരണംചെയ്യും. പി. കരുണാകരൻ എം.പി ഉദ്ഘാടനംചെയ്യും. മാധ്യമപ്രവർത്തകൻ പ്രമോദ് രാമൻ മുഖ്യപ്രഭാഷണം നടത്തും. കേബിൾ ടി.വി ഓപറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് കെ. വിജയകൃഷ്ണൻ ഫോട്ടോഗ്രഫി അവാർഡ് വിതരണംചെയ്യും. പഞ്ചായത്ത് പ്രസിഡൻറ് മാധവൻ മണിയറ അധ്യക്ഷത വഹിക്കും. പ്രകാശൻ കുട്ടമത്തിെൻറ സ്മരണക്കായി നടത്തിയ ഫോട്ടോഗ്രഫി മത്സരത്തിൽ സജി ചുണ്ട ഒന്നാംസ്ഥാനവും സാജു നടുവിൽ രണ്ടാം സ്ഥാനവും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.