പ്രകൃതിയുമായി ബന്ധപ്പെടുത്തിയുള്ള വിദ്യാഭ്യാസരീതിയാണ് നാടിന് ആവശ്യമെന്നും

കൂത്തുപറമ്പ്: പ്രകൃതിയുമായി ബന്ധപ്പെടുത്തിയുള്ള വിദ്യാഭ്യാസരീതിയാണ് നാടിന് ആവശ്യമെന്നും സാക്ഷരതക്കൊപ്പം ഹരിതസാക്ഷരതയും സംസ്ഥാനത്ത് നടപ്പിലാക്കണമെന്നും സാഹിത്യകാരൻ എം. മുകുന്ദൻ. കൂത്തുപറമ്പിനടുത്ത വട്ടിപ്രം യു.പി സ്കൂൾ പ്രവേശേനാത്സവത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂൾ കെട്ടിടത്തി​​െൻറ ഉദ്ഘാടനം ഇ.പി. ജയരാജൻ എം.എൽ.എ നിർവഹിച്ചു. മാനേജർ കെ.പി. ആനന്ദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് കെ. പ്രസീത ഉന്നത വിജയികളെ ആദരിച്ചു. പ്രധാനാധ്യാപകൻ പി. ഗംഗാധരൻ, പഞ്ചായത്ത് അംഗങ്ങളായ കെ. സന്ധ്യാലക്ഷ്മി, സി.പി. ദാമോദരൻ എന്നിവർ സംസാരിച്ചു.
Tags:    
News Summary - nature

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.