കണ്ണൂർ: ബസുകളിൽ മുതിർന്ന പൗരന്മാരുടെ സീറ്റുകൾ ൈകയ്യേറുന്ന ഫ്രീക്കന്മാരും ഫ്രീക്കത്തികളും ശ്രദ്ധിക്കുക; ഇത്തരക്കാർക്കെതിരെ നടപടി ശക്തമാക്കുമെന്ന് ആർ.ടി.ഒ. മുതിര്‍ന്ന പൗരന്മാര്ക്ക് ആനുകൂല്യം നിഷേധിക്കുന്നതായ പരാതികള്‍ വ്യാപകമായ സാഹചര്യത്തിലാണ് നടപടി കര്‍ശനമാക്കുന്നത്. സ്വകാര്യ ബസുകളില്‍ മുതിര്‍ന്ന പൗരന്മാര്ക്ക് അനുവദിച്ചിട്ടുള്ള യാത്രാ ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്തണമെന്ന് ബസ് ഉടമകൾക്കും ജീവനക്കാർക്കും ആര്.ടി.ഒ നിര്‍ദേശം നല്കി.
മുതിര്‍ന്ന പൗരന്മാര്ക്ക് അനുവദിച്ച സീറ്റുസംവരണം അടയാളപ്പെടുത്തുകയും അത് ലഭിക്കുന്നുണ്ടെന്ന് ബസ് ജീവനക്കാര്‍ ഉറപ്പുവരുത്തുകയും വേണം. അല്ലാത്തപക്ഷം കര്‍ശന നടപടികള്‍ നേരിടേണ്ടിവരും. മുതിർന്ന പൗരന്മാരുടെ സീറ്റുകൾ സ്വകാര്യ ബസുകളിൽ യുവാക്കളും കുട്ടികളുമടക്കം പലരും ൈകയടക്കുന്നത് വ്യാപകമാണ്. വയോധികർ ആവശ്യപ്പെട്ടാൽപോലും സീറ്റ് ഒഴിഞ്ഞുകൊടുക്കാൻ തയാറാവാറില്ല. ഇത് പലപ്പോഴും തർക്കത്തിനും വാക്കേറ്റത്തിനും കാരണമാകാറുണ്ട്. അംഗപരിമിതരുടെ സംവരണ സീറ്റുകൾപോലും കൈയടക്കുന്നത് വ്യാപകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.