Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബ്രോ, ഇത്​ സീറ്റ്​...

ബ്രോ, ഇത്​ സീറ്റ്​ വേറെ; പിടിവീഴും...

text_fields
bookmark_border
ബ്രോ, ഇത്​ സീറ്റ്​ വേറെ; പിടിവീഴും...
cancel

ക​ണ്ണൂ​ർ: ബ​സു​ക​ളി​ൽ മു​തി​ർ​ന്ന പൗ​ര​ന്മാ​രു​ടെ സീ​റ്റു​ക​ൾ ​ൈകയ്യേറുന്ന​ ഫ്രീക്കന്മാരും ഫ്രീക്കത്തികളും ശ്രദ്ധിക്കുക; ഇത്തരക്കാർക്കെതിരെ ന​ട​പ​ടി ശ​ക്ത​മാ​ക്കു​മെ​ന്ന്​ ആ​ർ.​ടി.​ഒ. മു​തി​ര്‍ന്ന പൗ​ര​ന്മാ​ര്‍ക്ക് ആ​നു​കൂ​ല്യം നി​ഷേ​ധി​ക്കു​ന്ന​താ​യ പ​രാ​തി​ക​ള്‍ വ്യാ​പ​ക​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി ക​ര്‍ശ​ന​മാ​ക്കു​ന്ന​ത്. സ്വ​കാ​ര്യ ബ​സു​ക​ളി​ല്‍ മു​തി​ര്‍ന്ന പൗ​ര​ന്മാ​ര്‍ക്ക് അ​നു​വ​ദി​ച്ചി​ട്ടു​ള്ള യാ​ത്രാ ആ​നു​കൂ​ല്യ​ങ്ങ​ള്‍ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ബ​സ്​ ഉ​ട​മ​ക​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും ആ​ര്‍.​ടി.​ഒ നി​ര്‍ദേ​ശം ന​ല്‍കി.

മു​തി​ര്‍ന്ന പൗ​ര​ന്മാ​ര്‍ക്ക് അ​നു​വ​ദി​ച്ച സീ​റ്റു​സം​വ​ര​ണം അ​ട​യാ​ള​പ്പെ​ടു​ത്തു​ക​യും അ​ത് ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ബ​സ് ജീ​വ​ന​ക്കാ​ര്‍ ഉ​റ​പ്പു​വ​രു​ത്തു​ക​യും വേ​ണം. അ​ല്ലാ​ത്ത​പ​ക്ഷം ക​ര്‍ശ​ന ന​ട​പ​ടി​ക​ള്‍ നേ​രി​ടേ​ണ്ടി​വ​രും. മു​തി​ർ​ന്ന പൗ​ര​ന്മാ​രു​ടെ സീ​റ്റു​ക​ൾ സ്വ​കാ​ര്യ ബ​സു​ക​ളി​ൽ യു​വാ​ക്ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം പ​ല​രും ​ൈക​യ​ട​ക്കു​ന്ന​ത്​ വ്യാ​പ​ക​മാ​ണ്. വ​യോ​ധി​ക​ർ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ​പോ​ലും സീ​റ്റ്​ ഒ​ഴി​ഞ്ഞു​കൊ​ടു​ക്കാ​ൻ ത​യാ​റാ​വാ​റി​ല്ല. ഇ​ത്​ പ​ല​പ്പോ​ഴും ത​ർ​ക്ക​ത്തി​നും വാ​ക്കേ​റ്റ​ത്തി​നും കാ​ര​ണ​മാ​കാ​റു​ണ്ട്. അം​ഗ​പ​രി​മി​ത​രു​ടെ സം​വ​ര​ണ സീ​റ്റു​ക​ൾ​പോ​ലും കൈ​യ​ട​ക്കു​ന്ന​ത്​ വ്യാ​പ​ക​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story