ദുരന്തനിവാരണ പരിശീലനം നല്‍കി

കാസർകോട്: ദേശീയ ചുഴലിക്കാറ്റ് അപകടസാധ്യത ലഘൂകരണ പദ്ധതിയുടെ (എൻ.സി.ആർ.എം.പി) ഭാഗമായി ജില്ലതല ദുരന്തനിവാരണ അതോറിറ്റി ആരോഗ്യവകുപ്പിൻെറ സഹായത്തോടെ ദുരന്തനിവാരണ പരിശീലനം സംഘടിപ്പിച്ചു. കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പരിശീലന പരിപാടി എ.ഡി.എം സി. ബിജു ഉദ്ഘാടനംചെയ്തു. ഡിസാസ്റ്റര്‍ മാനേജ്‌മൻെറ് മേഖലയില്‍ ഫലപ്രദമായ മുന്നൊരുക്കങ്ങള്‍ നടത്തുന്നതിനാലാണ് കേരളത്തിന് പ്രകൃതിദുരന്തങ്ങളെ കാര്യക്ഷമമായി നേരിടാന്‍ സാധിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഹോസ്പിറ്റല്‍ മാനേജ്‌മൻെറ് പ്ലാന്‍ തയാറാക്കുന്നതിനെക്കുറിച്ചും ദുരന്തനിവാരണത്തില്‍ കാര്യശേഷി വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചും വിവിധ സെഷനുകളിലായി ക്ലാസുകള്‍ നടത്തി. ജില്ലയിലെ തെരഞ്ഞെടുത്ത സര്‍ക്കാര്‍ ആശുപത്രികള്‍, സി.എച്ച്‌.സി എന്നിവിടങ്ങളിലെ ഡോക്ടര്‍മാര്‍, നഴ്‌സ് ഹെഡുമാര്‍ എന്നിവരാണ് പരിശീലന പരിപാടിയില്‍ പങ്കെടുത്തത്. ഹസാഡ് അനലിസ്റ്റ് ഡോ. ശ്രീജ, ഫയര്‍ ആൻഡ് റെസ്‌ക്യൂ വിഭാഗത്തിലെ ലീഡിങ് ഫയര്‍മാന്‍ കെ.വി. മനോഹരന്‍ എന്നിവര്‍ ക്ലാസുകള്‍ക്കു നേതൃത്വം നല്‍കി. ഹുസൂര്‍ ശിരസ്തദാര്‍ കെ. നാരായണന്‍, എൻ.സി.ആർ.എം.പി സ്റ്റേറ്റ് കോഒാഡിനേറ്റര്‍ കെ.ജെ. സിറിയക്, ജില്ല ദുരന്തനിവരാണ വിഭാഗം ഹെഡ് ക്ലര്‍ക്ക് കെ. അനില്‍കുമാര്‍, ടി. ദിനൂപ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.