തൃക്കരിപ്പൂർ: സാന്ത്വന പരിചരണ മേഖലയിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി പ്രവാസി അസോസിയേഷൻ. കാസർകോട് എക്സ്പാട്രി യേറ്റ്സ് അസോസിയേഷൻ 14ാം വാർഷികവുമായി ബന്ധപ്പെട്ടാണ് തൃക്കരിപ്പൂർ പാലിയേറ്റിവ് സൊസൈറ്റിക്ക് മെഡിക്കൽ ഉപകരണങ്ങൾ കൈമാറിയത്. തൃക്കരിപ്പൂരിൽ നടന്ന ചടങ്ങിൽ കെ.ഇ.എ ജനറൽ സെക്രട്ടറി സലാം കളനാട് ഉപകരണങ്ങൾ വിതരണം ചെയ്തു. തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.പി. ഫൗസിയ ഏറ്റുവാങ്ങി. പ്രോഗ്രാം കോഓഡിനേറ്റർ അഷ്‌റഫ് തൃക്കരിപ്പൂർ, കെ.പി.സി. മുഹമ്മദ്കുഞ്ഞി, കെ.വി.പി. സുലൈമാൻ, കെ.വി. രാഘവൻ, ടി.പി. സിറാജ്, കെ.വി.പി. ജമീല, മൈമൂന, ഒ.ടി. നഫീസത്ത്, പ്രസന്ന, അഹമ്മദ് മണിയനൊടി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.