വെള്ളരിക്കുണ്ട്: ഒരാഴ്ചക്കുള്ളിൽ സമാനരീതിയിലുള്ള രണ്ടു മരണങ്ങളുടെ ഞെട്ടലിലാണ് മലയോരജനത. സെപ്റ്റംബർ ഒമ്പതിന് രാത്രി 11നായിരുന്നു നറുക്കിലക്കാട്ടെ മുൻ ചുമട്ടുതൊഴിലാളി വരക്കാട്ടെ പാറയ്ക്കൽ പി.സി. വർഗീസ് മരിച്ചത്. വീട്ടുമുറ്റത്ത് കഴുത്തിന് മുറിവേറ്റ് രക്തം വാർന്നനിലയിൽ കണ്ടെത്തിയ വർഗീസ് ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരിച്ചത്. രാത്രി പുറത്തിറങ്ങിയ വർഗീസിനെ ഏറെനേരം കഴിഞ്ഞിട്ടും കാണാതെ ഭാര്യ ഗ്രേസി പുറത്തിറങ്ങി നോക്കാൻ വരുമ്പോൾ മുൻവശത്തെ വാതിൽ പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് അടുക്കളവഴി പുറത്തിറങ്ങി നോക്കുമ്പോൾ നടുമുറ്റത്ത് കഴുത്തിന് മുറിവേറ്റ് രക്തത്തിൽ കുളിച്ചനിലയിലായിരുന്നു. കേസിെൻറ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് സമാനരീതിയിൽ വെള്ളരിക്കുണ്ടിൽ സ്വന്തം ആലയിൽ കെ.വി. സുന്ദരെൻറ മരണം. സൗമ്യമായ പെരുമാറ്റവും, വലിയ സുഹൃദ്സംഘത്തിെൻറയും ഉടമകളായ ഇവരുടെ ദാരുണമായ വിയോഗവാർത്ത കേട്ട ഞെട്ടലിൽനിന്ന് ഇവിടത്തുകാർ ഇതുവരെ മുക്തമായിട്ടില്ല. അതേസമയം, മരിച്ച കെ.വി. സുന്ദരെൻറ മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് മൃതദേഹം പരിയാരം മെഡിക്കൽ കോളജിൽ പൊലീസ് സർജൻ ഡോ. ഗോപാലകൃഷ്ണകുറുപ്പ് പോസ്റ്റ്മോർട്ടം നടത്തി. സുന്ദരൻ ആദ്യം ആസിഡ് കഴിച്ചതായും തുടർന്ന് രണ്ട് മണിക്കൂറുകൾക്കുശേഷം കഴുത്തിൽ മുറിവേൽപിക്കുകയും അതിലൂടെ കഴുത്തിലെ ഞരമ്പിലെ ചെറിയ മുറിവിലൂടെ വായു അകത്തുകടന്ന് മരണം സംഭവിച്ചതായുമാണ് പോസ്റ്റ്മോർട്ടത്തിനുശേഷമുള്ള നിഗമനം. തിങ്കളാഴ്ച രാത്രി 10.30ഓടെയാണ് സുന്ദരനെ കൊല്ലപ്പണി ചെയ്യുന്ന വെള്ളരിക്കുണ്ടിലെ പന്നിത്തടം റോഡിലെ ആലയിൽ കഴുത്തിന് മുറിവേറ്റനിലയിൽ കണ്ടെത്തിയത്. ഇതിനടുത്ത് വാടകക്കാണ് ഇയാളും കുടുംബവും താമസിക്കുന്നത്. ജോലികഴിഞ്ഞ് വരാൻ താമസിച്ചതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് ഇയാളെ മുറിവേറ്റനിലയിൽ കണ്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംഭവം നടന്ന ഉടനെ വെള്ളരിക്കുണ്ട് എസ്.ഐ പി. പ്രമോദിെൻറ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. ആലക്ക് പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. പൊലീസ് അസ്വഭാവികമരണത്തിന് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.