റോഡിന്​ ഉയരക്കൂടുതൽ: യാത്രക്കാർ ദുരിതത്തിൽ

നീലേശ്വരം: കോൺക്രീറ്റ് ചെയ്തപ്പോൾ റോഡിന് ഉയരംകൂടിയതിനാൽ നാട്ടുകാർ ദുരിതത്തിലായി. ഉച്ചൂളികുതിരിൽനിന്ന് കൊയാമ്പുറത്തേക്കുള്ള മൂന്നുമീറ്റർ വീതിയുള്ള 100 മീറ്റർ റോഡാണ് ഉയരം കൂടിയത്. കോൺക്രീറ്റിനുശേഷം ഇരുവശങ്ങളിലും മണ്ണിട്ടുനികത്താത്തതാണ് പ്രശ്നം. റോഡി​െൻറ വീതിക്കുറവ് കാരണം രണ്ട് വാഹനങ്ങൾക്ക് ഒരുപോലെ സഞ്ചരിക്കാനും കഴിയില്ല. ശ്രദ്ധതെറ്റിയാൽ വാഹനം താഴേക്ക് പതിക്കുമെന്ന അവസ്ഥയാണ്. കാൽനടക്കാർക്ക് ഉയരക്കൂടുതൽ കാരണം റോഡിലേക്ക് കയറാൻ സാധിക്കുന്നില്ലത്രെ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.