നീലേശ്വരം: നാട്ടുകലാകാരന്മാരെ പ്രോത്സാഹിപ്പിക്കാനും അവതരണവേദിയൊരുക്കാനും പുതുസംരംഭത്തിന് തുടക്കമായി. പടന്നക്കാട് തോട്ടം ബസ്സ്റ്റോപ്പിന് സമീപത്തെ ജെന്നീസ് ആർട്ട് ഗാലറിയിലാണ് നാട്ടുകലാകാരന്മാരുടെ പരിപാടികൾ നടത്തുക. ജില്ലയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് മുന്നിൽ നാട്ടുകലാകാരന്മാരുടെ കഴിവ് പ്രകടിപ്പിക്കാൻ ഇതുവഴി സാധിക്കും. മാസത്തിൽ ഒരുതവണ വിവിധ കലാരൂപങ്ങളുടെ അവതരണം നടക്കും. ആദ്യപരിപാടി കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി.വി. രമേശനും ഭിന്നശേഷിയുള്ള കലാകാരൻ മാസ്റ്റർ പ്രവീണും ചേർന്ന് ഉദ്ഘാടനംചെയ്തു. തുടർന്ന് മാവുങ്കാലിലെ ധർമി സ്കൂൾ ഓഫ് ആർട്സിെൻറ കലാമണ്ഡലം ആദിത്യനും സ്വരചന്ദും ചേർന്ന് കല്യാണസൗഗന്ധികം കഥകളി അവതരിപ്പിച്ചു. കാഞ്ഞങ്ങാട് മുനിസിപ്പൽ സൂപ്രണ്ട് എസ്. കുമാർ കലാകാരന്മാരെ പൊന്നാടയണിയിച്ച് ആദരിച്ചു. ജെന്നീസ് ആർട്ട് ഗാലറി സന്ദർശിക്കുന്ന സഞ്ചാരികൾക്ക് കാണാൻ വിദേശത്തുനിന്നും നാട്ടിൻപുറത്തുനിന്നുമുള്ള വിവിധ ശേഖരങ്ങളുമൊരുക്കിയിട്ടുണ്ട്. ജെന്നി ജോസഫ്, കലാമണ്ഡലം ശിവപ്രസാദ്, വി.വി. ശോഭ, ശ്യാംബാബു വെള്ളിക്കോത്ത്, ഡോ. സി. ബാലൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.