ധനസമാഹരണ യജ്ഞം: ജില്ലയില്‍നിന്ന് ലഭിച്ചത് 2.56 കോടി രൂപ

കാസർകോട്: നവകേരള സൃഷ്ടിക്കായി നടന്ന ധനസമാഹരണ യജ്ഞത്തില്‍ ജില്ലയില്‍നിന്നു ലഭിച്ചത് 2,56,35,658 രൂപ. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖര​െൻറ നേതൃത്വത്തില്‍ രണ്ടുദിവസങ്ങളിലായി വെള്ളരിക്കുണ്ട്, കാസര്‍കോട്, ഹോസ്ദുര്‍ഗ്, മഞ്ചേശ്വരം താലൂക്കുകളില്‍ നടത്തിയ ധനസമാഹരണത്തിലാണ് ഇത്രയും തുക ലഭിച്ചത്. 13ന് വെള്ളരിക്കുണ്ട്, കാസര്‍കോട് താലൂക്കുകളില്‍ നടന്ന ധനസമാഹരണത്തില്‍ ആകെ 84,74,127 രൂപയാണ് ലഭിച്ചത്. ശനിയാഴ്ച ഹോസ്ദുര്‍ഗ്, മഞ്ചേശ്വരം താലൂക്കുകളില്‍ നടന്ന ധനസമാഹരണത്തില്‍ 1,71,61,531 രൂപ ലഭിച്ചു. ഹോസ്ദുര്‍ഗില്‍ നിന്നും 1,18,08,391 രൂപയും മഞ്ചേശ്വരത്തുനിന്നും 53,53,140 രൂപയുമാണ് ശേഖരിക്കാനായത്. താലൂക്കുകളില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ധനസമാഹരണ യജ്ഞം അവസാനിച്ചെങ്കിലും എത്ര ചെറിയ തുകയാണെങ്കിലും ജില്ല കലക്ടര്‍ക്കും തഹസില്‍ദാര്‍മാര്‍ക്കും നേരിട്ട് സമര്‍പ്പിക്കാമെന്ന് മന്ത്രി പറഞ്ഞു. പണമായി രാവിലെ 10 മുതല്‍ അഞ്ചു വരെ കലക്ടറേറ്റില്‍ സ്വീകരിക്കും. ചെക്ക്, ഡി.ഡി എന്നിവ ഏതു സമയവും നല്‍കാമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.