മനുഷ്യാവകാശ കമീഷന്‍ സിറ്റിങ്​; 12 പരാതികള്‍ തീര്‍പ്പായി

കാസർകോട്: സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ കാസര്‍കോട് ഗവ. ഗെസ്റ്റ് ഹൗസില്‍ നടത്തിയ സിറ്റിങ്ങില്‍ പുതിയതായി ലഭിച്ചത് ഉള്‍പ്പെടെ 92 പരാതികള്‍ പരിഗണിച്ചു. 12 കേസുകള്‍ തീര്‍പ്പാക്കി. എന്‍ഡോസള്‍ഫാനുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ പരാതികള്‍ പരിഗണിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സപ്പിഴവിനാല്‍ രോഗി മരിച്ചുവെന്ന പരാതിയില്‍ ഡി.എം.ഒ, കാഞ്ഞങ്ങാട് ഡിവൈ.എസ്.പി എന്നിവരോട് കമീഷന്‍ റിപ്പോര്‍ട്ട് തേടി. മറ്റു പരാതികള്‍ ഒക്‌ടോബര്‍ എട്ടിന് നടക്കുന്ന സിറ്റിങ്ങിൽ പരിഗണിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.