കാസർകോട്: മുൻ പരീക്ഷ കൺേട്രാളർ വി. ശശിധരനെതിരെ കേരള കേന്ദ്ര സർവകലാശാല നിയമനടപടിക്ക്. വൈസ് ചാൻസലർക്കും സർവകലാശാലക്കുമെതിരെ നിരന്തരമായി അപവാദപ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ചാണ് നടപടി. ശശിധരൻ പരീക്ഷ കൺേട്രാളറും രജിസ്ട്രാർ ഇൻചാർജുമായിരുന്ന സമയത്ത് ടെക്നിക്കൽ അസിസ്റ്റൻറ് തസ്തികയിൽ നടന്ന നിയമനത്തിൽ സി.ബി.ഐ അന്വേഷണം നടത്താൻ തീരുമാനിച്ചതാണ് സർവകലാശാലക്കും വൈസ് ചാൻസലർക്കുമെതിരായി ആരോപണം ഉന്നയിക്കാൻ ശശിധരനെ േപ്രരിപ്പിച്ചതെന്ന് സർവകലാശാല വാർത്താക്കുറിപ്പിൽ ആരോപിച്ചു. ശശിധരൻ വാർത്താസമ്മേളനം വിളിച്ച് ക്രമക്കേടുകൾ നിരത്തിയതാണ് സർവകലാശാല അധികൃതരെ പ്രകോപിപ്പിച്ചത്. അധ്യാപകനിയമനത്തിനുള്ള സെലക്ഷൻ കമ്മിറ്റിയിൽ ഡീൻമാരെയും വകുപ്പുമേധാവികളെയും ഉൾപ്പെടുത്തിയില്ല എന്നതാണ് ആരോപണങ്ങളിൽ ഒന്ന്. യോഗ്യതാ മാനദണ്ഡങ്ങൾ സർവകലാശാല ലംഘിച്ചു എന്നതുൾപ്പെടെ മറ്റ് ആരോപണങ്ങളും ഉന്നയിച്ചിരുന്നു. ആരോപണം പിൻവലിച്ച് മാപ്പ് പറയണമെന്നാണ് സർവകലാശാല ആവശ്യപ്പെട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.