കാസർകോട്: കേന്ദ്ര സർവകലാശാലയിൽ നടക്കുന്ന ജനാധിപത്യ പ്രക്ഷോഭങ്ങൾക്കെതിരെ ബി.ജെ.പി ജില്ല കമ്മിറ്റി സർവകലാശാലയുടെ വക്കാലത്തുമായി വാർത്തസമ്മേളനം നടത്തിയത് പ്രക്ഷോഭകർ ഉന്നയിക്കുന്ന ആരോപണം ന്യായമാണെന്ന് തെളിയിക്കുന്നതാണെന്ന് ജില്ല പഞ്ചായത്തംഗവും സി.പി.എം നേതാവുമായ ഡോ. വി.പി.പി. മുസ്തഫ ആരോപിച്ചു. മോദി അധികാരത്തിൽ വന്ന ശേഷമാണ് കേന്ദ്ര സർവകലാശാല അധികൃതർ അതിവേഗം കാവിയണിഞ്ഞു തുടങ്ങിയത്. വർഗീയവത്കരണം സർവകലാശാലയുടെ പ്രവർത്തനങ്ങളെ താറുമാറാക്കിയതിെൻറ ബാക്കിപത്രമാണ് കേസുകെട്ടുകളുടെ ഭാരം. ചട്ടവിരുദ്ധ നിയമനങ്ങൾ, സ്വജനപക്ഷപാതം, ദലിത് വിരുദ്ധ നിലപാട്, ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കൽ, വിദ്യാർഥി പ്രവേശനത്തിലെ തിരിമറികൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട എഴുപതോളം കേസുകൾ നടക്കുന്നുണ്ട്. അതിനു പുറമെ വിദ്യാർഥികളും അധ്യാപകരും ഭരണ നേതൃത്വത്തിെൻറ ഏകപക്ഷീയ അച്ചടക്ക നടപടികൾക്ക് ഇരകളാകേണ്ടിവരുന്നു. ഇത് ഇങ്ങനെ തുടരാൻ അനുവദിച്ചാൽ കേന്ദ്ര സർവകലാശാലയുടെ മഹത്തായ ലക്ഷ്യങ്ങൾ തകരുമെന്നും വി.പി.പി. മുസ്തഫ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.