പില്ലറുകൾ പൊടിഞ്ഞുവീഴുന്നു; കുമ്പളയിലെ കുടിവെള്ള ടാങ്ക് തകർച്ച ഭീഷണിയിൽ

കുമ്പള: കുമ്പളയിലെ കൂറ്റൻ കുടിവെള്ളടാങ്ക് തകർച്ച ഭീഷണിയിൽ. പൊലീസ് സ്റ്റേഷന് സമീപത്തുള്ള 2.4 ലക്ഷം ലിറ്റർ വ്യാപ്തമുള്ള കേരള വാട്ടർ അതോറിറ്റിയുടെ കുടിവെള്ളവിതരണ ടാങ്കാണ് തകർച്ച ഭീഷണി നേരിടുന്നത്. ടാങ്കിന് താഴെയാണ് വാട്ടർ അതോറിറ്റിയുടെ ഓഫിസ് പ്രവർത്തിക്കുന്നത്. അസി. എൻജിനീയർ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥരും പത്ത് ഓപറേറ്റർമാരും ഈ ഓഫിസിന് കീഴിൽ ജോലിചെയ്യുന്നുണ്ട്. ഓഫിസ് ജീവനക്കാർക്കും തൊട്ടടുത്ത പൊലീസ് സ്റ്റേഷനും കോയിപ്പാടി വില്ലേജ് ഓഫിസിനും നിലവിൽ ഭീഷണിയാണ് ഈ ടാങ്ക്. വേനൽ തുടക്കത്തിൽ കുമ്പളയിൽ പൊലീസ് ക്വാർട്ടേഴ്സിനടുത്തുള്ള സ്രോതസ്സിൽനിന്ന് ഇത് വറ്റുമ്പോൾ ഷിറിയ പുഴയിൽ ബജ്പെയിലുള്ള സ്രോതസ്സിൽനിന്ന് ഈ ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്ത് കുമ്പള ടൗൺ, കഞ്ചിക്കട്ട, കുണ്ടങ്കേരടുക്ക, ശാന്തിപ്പള്ള തുടങ്ങി ടൗണി​െൻറ പ്രാന്തപ്രദേശങ്ങളിലും കോയിപ്പാടി മുതൽ മൊഗ്രാൽ കടവത്ത് വരെയും വിതരണം ചെയ്യുന്നു. 1994ൽ സ്ഥാപിച്ച ഈ സംഭരണിയുടെയും ഓഫിസി​െൻറയും നവീകരണത്തിന് സർക്കാർ 15 ലക്ഷം രൂപ അനുവദിച്ചിട്ടുള്ളതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ 'മാധ്യമ'ത്തോട് പറഞ്ഞു. വേനൽ കനക്കുന്നതിനു മുമ്പെ സംഭരണിയെ അറ്റകുറ്റപ്പണികൾ നടത്തി സംരക്ഷിച്ചില്ലെങ്കിൽ വരൾച്ച നേരിടുന്ന സമയത്ത് കുടിവെള്ളം മുട്ടിപ്പോകുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.