തൃക്കരിപ്പൂർ: ഇന്ധനവിലവർധനയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രവർത്തകർ തൃക്കരിപ്പൂർ ടൗണിലെ പെട്രോൾപമ്പിലേക്ക് ഇരുചക്ര വാഹനങ്ങൾ തള്ളിക്കൊണ്ടുപോയി. തുടർന്ന് നടന്ന യോഗത്തിൽ യു.ഡി.എഫ് ഏകോപനസമിതി അംഗം കെ.കെ. രാജേന്ദ്രൻ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി. ബഷീർ, ആർ.എസ്.പി സെക്രട്ടേറിയറ്റ് അംഗം കരീം ചന്തേര എന്നിവർ സംസാരിച്ചു. പ്രകടനത്തിന് പി. കുഞ്ഞിക്കണ്ണൻ, അഡ്വ. എം.ടി.പി. കരീം, കെ.വി. ഗംഗാധരൻ, ഒ.ടി. അഹമ്മദ് ഹാജി, കെ.വി. മുകുന്ദൻ, സി. രവി, പി.വി. കണ്ണൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.