ദുരിതാശ്വാസ നിധിയിലേക്ക് തുക നൽകി

തൃക്കരിപ്പൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തൃക്കരിപ്പൂർ ഗവ. ഹൈസ്കൂൾ 1988 എസ്.എസ്.എൽ.സി കൂട്ടായ്മ സ്വരൂപിച്ച 75,000 രൂപ കൈമാറി. സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി. ബഷീർ ഏറ്റുവാങ്ങി. ഒ. രവീന്ദ്രൻ അധ്യക്ഷതവഹിച്ചു. പ്രധാനാധ്യാപകൻ പി.ടി. വിജയൻ, കെ.വി. ശ്രീനിവാസൻ, കെ.വി. മുരളി, സപ്ന ലത്തീഫ്, കെ. സജീവ്കുമാർ എന്നിവർ നേതൃത്വം നൽകി. തൃക്കരിപ്പൂർ: തങ്കയം നവജീവൻ വായനശാല ആൻഡ് ഗ്രന്ഥാലയം അംഗങ്ങളിൽനിന്നും വനിതാവേദി പ്രവർത്തകരിൽനിന്നും സ്വരൂപിച്ച അരലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ലൈബ്രറിയിൽ നടന്ന ചടങ്ങിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി. ബഷീർ തുക ഏറ്റുവാങ്ങി. വനിതാവേദി പ്രവർത്തകരായ പി.യു. സുമതി, എ.കെ.പി. ഗിരിജ എന്നിവരാണ് ചെക്ക് കൈമാറിയത്. ഇ. ജയചന്ദ്രൻ, കെ.വി. മുരളി, ഇ. രാജേന്ദ്രൻ, പി.വി. രമേശൻ, കെ.വി. ശ്രീനിവാസൻ, രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.