ചിത്രങ്ങൾ തുന്നി പുഷ്പ ​എൻഡോസൾഫാനെ തോൽപിക്കുന്നു

ചെറുവത്തൂര്‍: പുഷ്പയുടെ കരവിരുതിനുമുന്നിൽ എൻഡോസൾഫാൻ മുട്ടുമടക്കുന്നു. കയ്യൂരിലെ തീരം റിഹാബിലിറ്റേഷന്‍ സ​െൻററിലെ പുഷ്പ, ശരീരത്തി​െൻറ അവശതകളെ മറികടന്ന് ഊര്‍ജമുള്ള മനസ്സുകൊണ്ട് കണക്കുകൂട്ടി ഒരുക്കുന്ന കരവിരുതാണ് ഏവരെയും അതിശയിപ്പിക്കുന്നത്. വര്‍ണനൂലുകളിൽ ചിത്രവിസ്മയം ഒരുക്കിയാണ് ഈ മുപ്പത്തിമൂന്നുകാരി ശരീരത്തി​െൻറ വയ്യായ്കകളെ മറികടക്കുന്നത്. അതുകൊണ്ടുതന്നെ പുഷ്പയുടെ ഓരോ ചിത്രവും ജീവ​െൻറ തുടിപ്പുള്ളതും വര്‍ണാഭവുമാണ്. പ്ലാേൻറഷന്‍ കോര്‍പറേഷന്‍ ചീമേനി എസ്റ്റേറ്റ് പരിധിയില്‍ ചള്ളുവക്കോട് സ്വദേശിനിയാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ പുഷ്പ. സംസാരിക്കുമ്പോള്‍ വാക്കുകള്‍ ഇപ്പോഴും അവ്യക്തമാണ്. കൈവിരലുകളിലും വയ്യായ്കകളുണ്ട്. പക്ഷേ, സൂചിയും നൂലും കൈയിലൊരു െഫ്രയിമും കിട്ടിയാല്‍ അവശതകൾ വഴിമാറും. പിന്നീട് തുന്നിയെടുക്കുന്നത് ആരെയും വിസ്മയിപ്പിക്കുന്ന കാഴ്ചകൾ. 2006ലാണ് പുഷ്പ ആദ്യമായി തുന്നിത്തുടങ്ങിയത്. തീരം റിഹാബിറ്റേഷന്‍ സ​െൻററിലെ അധ്യാപികയായ മിത, പൂര്‍ണ പിന്തുണ നല്‍കി. തുണിയിലേക്ക് ചിത്രങ്ങള്‍ വരച്ചുവെക്കുകയാണ് ആദ്യപടി. പിന്നീട് അതിനെല്ലാം നൂലുകള്‍കൊണ്ട് വർണം പകരും. ഒരു തുന്നല്‍പോലും പിഴക്കാത്ത സൂക്ഷ്മത ഓരോ ചിത്രങ്ങളിലും കാണാം. ഒരുമാസംകൊണ്ട് തുന്നിയെടുത്തവയും നാലുമാസംകൊണ്ട് തുന്നിയെടുത്തവയും കൂട്ടത്തിലുണ്ട്. തുണിയില്‍ തുന്നിയെടുക്കുന്ന ചിത്രങ്ങള്‍ ഫ്രെയിം ചെയ്തെടുക്കും. ഇത്തരം ചിത്രങ്ങള്‍ പ്രദര്‍ശന നഗരികളിലും മറ്റും വില്‍പനക്ക് എത്തിക്കാറുണ്ട്. കഴിഞ്ഞ 12 വര്‍ഷങ്ങള്‍ക്കിടയില്‍ നിരവധി ചിത്രങ്ങള്‍ തുന്നിയെടുത്തു. അച്ഛന്‍ രാഘവനും അമ്മ നാരായണിയും സഹോദരങ്ങളും പൂര്‍ണ പിന്തുണയാണ് നല്‍കുന്നത്. പുഷ്പയെ കൂടാതെ പത്തുപേര്‍ കൂടിയുണ്ട് തീരം സ​െൻററില്‍. എല്ലാവരും കരവിരുതുകളുടെ ലോകത്തേക്ക് കടന്നുവരുന്നവരാണ്. അഭിരുചികൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഇവര്‍ക്ക് പരിശീലനവും നല്‍കിവരുന്നുണ്ട്. ഇവര്‍ തുന്നിയെടുക്കുന്ന ചിത്രങ്ങളും നിര്‍മിക്കുന്ന സാധനങ്ങളും അടുക്കിവെക്കാന്‍ പ്രയാസപ്പെടുകയായിരുന്നു തീരം സ​െൻററിലെ അധ്യാപകര്‍. എന്നാല്‍, പിലിക്കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 1993-94 എസ്.എസ്.എല്‍.സി പഠിതാക്കളുടെ കൂട്ടായ്മയായ 'മാമ്പഴം' ഇതിനായി മനോഹരമായ ഒരു അലമാര കഴിഞ്ഞ ദിവസം സമ്മാനിച്ചിട്ടുണ്ട്. അധ്യാപികയെ കൂടാതെ ഇവര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കുന്നതിനായി പ്രദേശവാസിയായ വത്സലയും സുനിതയും സ​െൻററില്‍ സജീവമായുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.