കുമ്പള: മൊഗ്രാൽ മൈമൂൻ നഗറിൽ നിർധന കുടുംബത്തിനായി ജില്ല എസ്.വൈ.എസ് നേതൃത്വത്തിൽ ഐ.സി.എഫ് അൽജുബൈൽ കമ്മിറ്റി സഹായത്തോടെ നിർമാണം പൂർത്തിയാക്കിയ ദാറുൽ ഖൈർ (സാന്ത്വന ഭവനം) ജില്ല എസ്.വൈ.എസ് പ്രസിഡൻറ് പി.എസ്. ആറ്റക്കോയ തങ്ങൾ ബാഹസൻ ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റിയംഗം ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് ജില്ല ജനറൽ സെക്രട്ടറി പാത്തൂർ മുഹമ്മദ് സഖാഫി, എസ്.എം.എ ജില്ല ജനറൽ സെക്രട്ടറി സുലൈമാൻ കരിവെള്ളൂർ, അബ്ദുൽഖാദിർ സഖാഫി മൊഗ്രാൽ, ബഷീർ പുളിക്കൂർ, അഷ്റഫ് സുഹ്രി പരപ്പ, ശാഫി സഅദി ഷിറിയ, അബ്ദുൽകരീം മാസ്റ്റർ, എസ്.ജെ.എം ജില്ല പ്രസിഡൻറ് അഷ്റഫ് സഅദി ആരിക്കാടി, ഹനീഫ് മൊഗ്രാൽ, അബ്ദുൽഖാദിർ റഹ്മാനിയ്യ എന്നിവർ സംസാരിച്ചു. സാന്ത്വനം ചെയർമാൻ കന്തൽ സൂപ്പി മദനി സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.