'എഴുത്തിടം കേരള' സാഹിത്യകൂട്ടായ്മ ലോഗോ പ്രകാശനം

തലശ്ശേരി: 'എഴുത്തിടം കേരള' സാഹിത്യ കൂട്ടായ്മയുടെ ലോഗോ പ്രകാശനവും പബ്ലിക്കേഷൻ ഉദ്ഘാടനവും നടന്നു. ലോഗോ പ്രകാശനം കാഞ്ഞങ്ങാട് രാമചന്ദ്രനും പബ്ലിക്കേഷൻ ഉദ്ഘാടനം ടി.പി. ഭാസ്കര പൊതുവാളും നിർവഹിച്ചു. സാഹിത്യസദസ്സ് കവി പവിത്രൻ തീക്കുനി ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻ അമ്മീഷ മാട്ടൂൽ അധ്യക്ഷത വഹിച്ചു. 'പുതിയകാലത്തെ കഥയും കവിതയും' എന്ന വിഷയത്തിൽ കവി പവിത്രൻ തീക്കുനിയും 'എ​െൻറ രചനകളിലൂടെ' എന്ന വിഷയത്തിൽ ടി.പി. ഭാസ്കര പൊതുവാളും 'സത്യാനന്തര എഴുത്തുകൾ' എന്ന വിഷയത്തിൽ പ്രഫ. ഇഫ്തികാർ അഹമ്മദും 'ചെറുകഥയുടെ രാജപാതയിലൂടെ' എന്ന വിഷയത്തിൽ മുസ്തഫ കീത്തടത്തും 'എഴുത്തി​െൻറ ലക്ഷ്യം' എന്ന വിഷയത്തിൽ മാടായി ഹക്കീമും സംസാരിച്ചു. ടി.കെ.ഡി. മുഴപ്പിലങ്ങാട്, മധു വി. മാടായി എന്നിവരെ ചടങ്ങിൽ ആദരിച്ചു. ചങ്ങമ്പുഴ പുസ്കാരജേതാവ് നാലപ്പാടൻ പത്മനാഭൻ, വിവിധ പുരസ്കാര ജേതാക്കളായ മനോഹരൻ വെങ്ങര, സിനി പ്രദീഷ്, സി.പി. അശ്റഫ്, ഫാത്തിമ വഹീദ, പ്രകാശൻ കരിവള്ളൂർ എന്നിവർക്കും പുരസ്കാരങ്ങൾ നൽകി. സതീശൻ മോറായി, അംബുജം കടമ്പൂർ, വത്സലകുമാരി, അനീഷ് പുത്തൂർ, ഫാസിൽ മുരിങ്ങോളി, ജീവേഷ്പട്ടുവം, ഖാദർ ഖാൻ, നജീബ് കാഞ്ഞിരോട് എന്നിവർ സംസാരിച്ചു. പെങ്കടുത്തവർ സ്വന്തം കഥയും കവിതയും അവതരിപ്പിച്ചു. കവി സുമേഷ് കുട്ടാവ് സ്വാഗതവും ദാവൂദ് പാനൂർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.