റിജിത്ത് വധം: മൂന്നാം സാക്ഷിയും പ്രതിക​ളെ തിരിച്ചറിഞ്ഞു

തലശ്ശേരി: കണ്ണപുരം ചുണ്ടയിലെ സി.പി.എം പ്രവര്‍ത്തകന്‍ റിജിത്തിനെ കൊലപ്പെടുത്തിയ കേസിൽ വ്യാഴാഴ്ച മൂന്നാം സാക്ഷി വികാസിനെ വിസ്തരിച്ചു. കേസിലെ പ്രതികളെയും അവർ ഉപയോഗിച്ച ആയുധങ്ങളും സാക്ഷി തിരിച്ചറിഞ്ഞു. റിജിത്ത് കൊല്ലപ്പെടുേമ്പാൾ ഒപ്പമുണ്ടായിരുന്ന വികാസിനും അക്രമത്തിൽ പരിക്കേറ്റിരുന്നു. തലശ്ശേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി (രണ്ട്) ജഡ്ജി ആര്‍.എല്‍. ബൈജു മുമ്പാകെയാണ് വിചാരണ നടന്നത്. അക്രമത്തില്‍ പരിക്കേറ്റ ഒന്നും രണ്ടും സാക്ഷികളായ കെ.വി. നിഗേഷ്, വിമല്‍ എന്നിവരെ ബുധനാഴ്ച വിസ്തരിച്ചിരുന്നു. പ്രതികളെയും ആയുധങ്ങളും ഇവരും തിരിച്ചറിഞ്ഞിരുന്നു. സുഹൃത്തുക്കളായ നികേഷ്, വിമല്‍, വികാസ്, സജീവന്‍ എന്നിവര്‍ക്കൊപ്പം വീട്ടിലേക്ക് നടന്നുപോകുമ്പോള്‍ 2005 ഒക്‌ടോബര്‍ മൂന്നിന് രാത്രി ഏഴേമുക്കാലിനാണ് റിജിത്തിനെ ആക്രമിസംഘം കൊലപ്പെടുത്തിയത്. മൂന്നു സാക്ഷികളുടെയും എതിർവിസ്താരം ഒമ്പതിന് നടക്കും. പ്രതിഭാഗം അഭിഭാഷകർ സാക്ഷികളെ എതിർവിസ്താരം നടത്തിയശേഷം മതി തുടർന്നുള്ള സാക്ഷിവിസ്താരമെന്ന് പ്രോസിക്യൂട്ടർ അഡ്വ. കെ.പി. ബിനിഷ ബോധിപ്പിച്ചതിനെ തുടർന്ന് വിചാരണകോടതി ഒമ്പതിലേക്ക് മാറ്റി. കണ്ണപുരം ചുണ്ടയിലും പരിസരത്തുമുള്ള ആർ.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകരായ സുധാകരൻ, ഹൈവേ അനില്‍, പുതിയപുരയില്‍ അജീന്ദ്രന്‍, തെക്കേവീട്ടില്‍ ഭാസ്‌കരന്‍, ശ്രീജിത്ത്, ശ്രീകാന്ത്, രാജേഷ്, അജേഷ് എന്നിവരാണ് പ്രതികള്‍. മൂന്നാം പ്രതി അജേഷ് പിന്നീട് വാഹനാപകടത്തില്‍ മരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.