ദുരിതാശ്വാസ നിധിയിലേക്ക്​ സംഭാവന നല്‍കി

തലശ്ശേരി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി തലശ്ശേരി എം.സി എന്‍ക്ലേവിലെ താമസക്കാരും. എം.സി എന്‍ക്ലേവ് ഓണേഴ്സ് അസോസിയേഷ​െൻറ നേതൃത്വത്തില്‍ സ്വരൂപിച്ച 12,40,000 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. പ്രസിഡൻറ് ഡോ. അനീഷ് സെബാസ്റ്റ്യനും സെക്രട്ടറി സൈനുദ്ദീന്‍ ആമേരിയും ചേര്‍ന്ന് വ്യവസായമന്ത്രി ഇ.പി. ജയരാജനെ തുക ഏല്‍പിച്ചു. അഡ്വ. എ.എൻ. ഷംസീര്‍ എം.എൽ.എ, കണ്ണൂര്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, എരഞ്ഞോളി പഞ്ചായത്ത് പ്രസിഡൻറ് എ.കെ. രമ്യ, എം.സി. പവിത്രൻ, കെ.പി. രമേഷ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.