എം.സി.സിയിൽ പഠനശിബിരം

തലശ്ശേരി: മലബാർ കാൻസർ സ​െൻററിലെ (എം.സി.സി) ഓങ്കോ അനസ്‌തേഷ്യോ, സർജിക്കൽ ഓങ്കോളജി വിഭാഗങ്ങൾ സംയുക്തമായി പഠനശിബിരം -കോർ 2018 സംഘടിപ്പിച്ചു. കാൻസർ സ​െൻററിൽ നടന്ന പഠന ശിബിരത്തിൽ ഇതരസംസ്ഥാനങ്ങളിൽനിന്നുള്ളവർ ഉൾപ്പെടെ ഇരുന്നൂറോളം പേർ പങ്കെടുത്തു. ഓപറേഷൻ തിയറ്റർ ടെക്‌നീഷ്യന്മാർ, വിദ്യാര്‍ഥികൾ, ഡോക്ടർമാർ, സ്റ്റാഫ് നഴ്‌സുമാർ തുടങ്ങിയവർ സംബന്ധിച്ചു. ആധുനിക തിയറ്റർ സംവിധാനങ്ങൾ, തിയറ്റർ മര്യാദകൾ, സാങ്കേതിക മുന്നേറ്റങ്ങൾ, അണുബാധ നിയന്ത്രണം എന്നീ വിഷയങ്ങൾ പ്രധാന ചർച്ചാവിഷയങ്ങളായി. ഈ വിഷയങ്ങൾ ഉൾക്കൊള്ളിച്ചുള്ള ക്വിസ് പ്രോഗ്രാമും നടത്തി. എം.സി.സിയുടെ തുടർവിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച പഠനശിബിരം നൂറുകണക്കിന് വിദ്യാര്‍ഥികൾക്ക് അറിവി​െൻറ പുതിയതലങ്ങൾ സമ്മാനിച്ചു. എം.സി.സി ഡയറക്ടർ ഡോ. ബി. സതീശൻ സ്വാഗതവും ശ്രീജേഷ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.