ബി.ജെ.പി പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ ആറ് സി.പി.എം പ്രവർത്തകർക്ക് തടവും പിഴയും

തലശ്ശേരി: . തില്ലങ്കേരി ആനക്കുഴി ചാലിൽ ഹൗസിൽ സ്മിതാലയത്തിൽ എൻ.വി. രജീഷിനെ (24) വധിക്കാൻ ശ്രമിച്ചെന്നാണ് കേസ്. ഒന്നു മുതൽ ആറുവരെ പ്രതികളായ തില്ലങ്കേരി ആലയാട്ടെ ചെറുവയൽ ഹൗസിൽ സി. ബിജു (39), സുധിന നിവാസിൽ കമ്മൂക്ക സുധീഷ് (37), സുജനിവാസിൽ വി. അജി (39), ചെറുവയൽ ഹൗസിൽ വി. പുഷ്പജൻ (38), കേന്നമ്പ്രത്ത് ഹൗസിൽ ടി.സി. അജയൻ (35), തട്ടാ‍​െൻറ പറമ്പിൽ കെ.പി പ്രശാന്ത് (41) എന്നിവരെയാണ് തലശ്ശേരി പ്രിൻസിപ്പൽ അസി. സെഷൻസ് ജഡ്ജി അനിൽകുമാർ ശിക്ഷിച്ചത്. രണ്ടും മൂന്നും പ്രതികൾക്ക് ഒമ്പത് വർഷവും നാലുമാസവും വീതം തടവും 35,000 രൂപ വീതം പിഴയുമാണ് ശിക്ഷ. മറ്റു പ്രതികൾക്ക് അഞ്ചു വർഷവും പത്തുമാസവും വീതം തടവും 25,000 രൂപ വീതം പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കിൽ ആറുമാസം കൂടി തടവ് അനുഭവിക്കണം. പിഴയടച്ചാൽ തുക പരിക്കേറ്റ രജീഷിന് നൽകണം. പ്രോസിക്യൂഷനുവേണ്ടി സി.കെ. രാമചന്ദ്രൻ ഹാജരായി. 2009 മാർച്ച് എട്ടിന് മൂന്നുമണിക്കാണ് കേസിനാസ്പദമായ സംഭവം. ഓട്ടോറിക്ഷ വിളിച്ചുകൊണ്ടുപോയി മുഴക്കുന്ന് വെളിയങ്ങോടുവെച്ച് രാഷ്ട്രീയവിരോധം മൂലം ആക്രമിച്ചു പരിക്കേൽപിച്ചെന്നാണ് കേസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.