തലശ്ശേരി: പിണറായി കൂട്ടക്കൊലക്കേസിെൻറ കോടതി തിരിച്ചയച്ച കുറ്റപത്രം തെറ്റ് തീർത്ത് വീണ്ടും സമർപ്പിച്ചു. പിണറായി പടന്നക്കരയിലെ വണ്ണത്താന്‍കണ്ടി സൗമ്യ (28) പ്രതിയായ മൂന്നു കൊലക്കേസുകളിലായി തലശ്ശേരി സി.ഐ എം.പി. ആസാദ് നല്‍കിയ മൂന്നു കുറ്റപത്രങ്ങളാണ് തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നേരേത്ത തിരിച്ചയച്ചത്. കഴിഞ്ഞമാസം 24ന് റിമാന്‍ഡില്‍ കഴിയവെ കണ്ണൂർ സ്പെഷൽ വനിതാ ജയിലില്‍ സൗമ്യയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. സൗമ്യയുടെ മാതാപിതാക്കളായ വണ്ണത്താൻവീട്ടിൽ കുഞ്ഞിക്കണ്ണൻ, ഭാര്യ കമല, സൗമയുടെ മകള്‍ െഎശ്വര്യ (എട്ട്) എന്നിവരെ ഭക്ഷണത്തിൽ എലിവിഷം കലർത്തി കൊലപ്പെടുത്തിയെന്ന കേസിലാണ് സൗമ്യയെ അറസ്റ്റ് ചെയ്തിരുന്നത്. കമലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കുറ്റപത്രം ജൂലൈ 20ന് കോടതിയിൽ നൽകി. പിന്നീട് കുഞ്ഞിക്കണ്ണെൻറയും െഎശ്വര്യയുടെയും കൊലപാതകങ്ങളിലും കുറ്റപത്രം സമർപ്പിച്ചു. എന്നാൽ, മതിയായരേഖകള്‍ കുറ്റപത്രത്തോടൊപ്പം നല്‍കിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് മൂന്നും കോടതി മടക്കിയത്. സൗമ്യയുടെ ഫോൺവിളി വിവരങ്ങൾ, എഫ്.ഐ.ആറിെൻറ സര്‍ട്ടിഫൈഡ് കോപ്പി ഉള്‍പ്പെടെ പിഴവുകള്‍ തീര്‍ത്താണ് പുതിയ കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ പ്രതി സൗമ്യ മാത്രമാണെന്ന് ആദ്യ കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. േപ്രാസിക്യൂഷെൻറ നിയമോപദേശം തേടാതെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. സൗമ്യയുടെ അഞ്ചു മൊബൈല്‍ ഫോണ്‍ സംഭാഷണങ്ങളും അയച്ച സന്ദേശങ്ങളും വോയ്സ് മെസേജുകളുമടക്കം 32 ജിബി പെന്‍ഡ്രൈവ് ഫോറന്‍സിക് വിദഗ്ധര്‍ പൊലീസിന് കൈമാറിയിരുന്നു. ഡിലീറ്റ് ചെയ്ത സന്ദേശങ്ങളുള്‍പ്പെടെ ഒരുമാസത്തെ പരിശ്രമഫലമായാണ് ഫോറന്‍സിക് സംഘം കണ്ടെടുത്തത്. എന്നാല്‍, ഇതിെൻറ ആധികാരികമായ രേഖകളൊന്നും നേരത്തെ കുറ്റപത്രത്തോടൊപ്പം പൊലീസ് കോടതിയില്‍ നല്‍കിയിരുന്നില്ല. അതിനിടെ സൗമ്യയുടെ മരണം സംബന്ധിച്ച റിപ്പോർട്ട് ജയില്‍ സൂപ്രണ്ട് തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കേസില്‍ മറ്റു പ്രതികളില്ലെന്നും പൊലീസ് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതോടെ കേസ് നടപടികൾ ഇനി അവസാനിപ്പിക്കും. എന്നാൽ, മൂന്നു കൊലപാതകങ്ങളും സൗമ്യ തനിച്ച് നടത്തിയെന്നത് ബന്ധുക്കളും നാട്ടുകാരും ഇപ്പോഴും വിശ്വസിക്കാത്ത സ്ഥിതിയുണ്ട്. നിയമപോരാട്ടത്തിനുള്ള നീക്കത്തിലാണ് സൗമ്യയുടെ ബന്ധുക്കളും നാട്ടുകാരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.