കരനെൽകൃഷി വിളവെടുത്തു

തൃക്കരിപ്പൂർ: തൃക്കരിപ്പൂർ ഫാർമേഴ്സ് സർവിസ് സഹകരണ ബാങ്ക് ജീവനക്കാരുടെ . 60 സ​െൻറ് ഭൂമിയിൽ മൂന്നുമാസം കൊണ്ട് വിളവെടുക്കാവുന്ന തൊണ്ണൂറാൻ ഇനമാണ് കൃഷി ചെയ്തത്. ബാങ്കിലെ 18 ജീവനക്കാരും ജോലിസമയത്തിനുശേഷം കൃഷി പരിപാലിച്ചിരുന്നു. തൃക്കരിപ്പൂർ കൃഷിഭവൻ ആവശ്യമായ സഹായങ്ങളും നിർദേശങ്ങളും നൽകി. വിളപ്പെടുപ്പ് ജില്ല സഹകരണ സംഘം ജോയൻറ് രജിസ്ട്രാർ വി. മുഹമ്മദ് നിഷാദ് ഉദ്‌ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻറ് ടി.വി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കൃഷി വകുപ്പ് അസി. ഡയറക്ടർ ആർ. വീണ റാണി, തൃക്കരിപ്പൂർ കൃഷി ഓഫിസർ അരവിന്ദൻ കൊട്ടാരത്തിൽ, കെ.വി. ജതീന്ദ്രൻ, പി. തമ്പാൻനായർ എന്നിവർ സംബന്ധിച്ചു. എം.ഡി കെ. ശശി സ്വാഗതവും കൺവീനർ ഇ.വി. ഗണേശൻ നന്ദിയും പറഞ്ഞു. വി. ജനാർദനൻ, പി. രാജീവൻ, ജയരാജൻ, കെ. പവിത്രൻ, വി. ജയരാമൻ, കെ.ടി. രമാദേവി, എ.വി. ബിജി തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.