Mujamma school: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തൃക്കരിപ്പൂർ മുജമ്മ ഇംഗ്ലീഷ് സ്‌കൂളിൻറ സഹായം റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ ഏറ്റുവാങ്ങുന്നു 1981 Batch: തൃക്കരിപ്പൂർ ഗവ.ഹൈസ്‌കൂൾ 1981 എസ്.എസ്.എൽ.സി പൂർവ വിദ്യാർഥികൾ സ്വരൂപിച്ച തുക എം. രാജഗോപാലൻ എം.എൽ.എ ഏറ്റുവാങ്ങുന്നു തൃക്കരിപ്പൂർ: പെരുന്നാളിെൻറയും ഓണത്തിെൻറയും ചെലവുകൾ ചുരുക്കി, തങ്ങളുടെ മാത്രം ആവശ്യങ്ങൾ തീർക്കാൻ കൂട്ടിവെച്ച കുഞ്ഞുസമ്പാദ്യങ്ങൾ കുട്ടികൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നൽകി. തൃക്കരിപ്പൂർ മുജമ്മ ഇംഗ്ലീഷ് സ്‌കൂളിലെ കുട്ടികളും രക്ഷിതാക്കളും ജീവനക്കാരുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2.12 ലക്ഷം രൂപ സംഭാവനയായി നൽകിയത്. കാഞ്ഞങ്ങാട്ട് നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്കൂളിെൻറ സ്നേഹോപഹാരമായ ആദ്യ വിഹിതം റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് അധികൃതർ കൈമാറി. എം. രാജഗോപാലൻ എം.എൽ.എ, പ്രിൻസിപ്പൽ അബ്ദുൽ മജീദ് ഇർഫാനി, മാനേജർ ജാബിർ സഖാഫി, പി.ടി.എ പ്രസിഡൻറ് എം.വി. ഫൈസൽ, അഡ്മിനിസ്ട്രേറ്റർ അബ്ദുല്ലത്തീഫ് കണ്ണപുരം എന്നിവർ സംബന്ധിച്ചു. ഗവ.ഹൈസ്‌കൂൾ 1981 എസ്.എസ്.എൽ.സി ബാച്ചിലെ പൂർവ വിദ്യാർഥികൾ സ്വരൂപിച്ച 1.4 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. എം. രാജഗോപാലൻ എം.എൽ.എ തുക ഏറ്റുവാങ്ങി. കൂട്ടായ്മയുടെ പ്രതിനിധികളായ ഇ. ജയചന്ദ്രൻ, എൻജിനീയർ സി. ഷൗക്കത്തലി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.