ഉദുമ: തലവേദനക്ക് ചികിത്സക്കെത്തിയ കോളജ് വിദ്യാർഥിയുടെ മരണത്തിന് കാരണമായത് തലച്ചോറിലെ ട്യൂമര്‍ ബാധയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പള്ളിക്കര പനയാല്‍ കുന്നൂച്ചിയിലെ സുനില്‍ -സരോജിനി ദമ്പതികളുടെ മകനും കാഞ്ഞങ്ങാട് സ്‌കോളര്‍ കോളജ് ഒന്നാംവര്‍ഷ ബി.കോം വിദ്യാർഥിയുമായ സുദിന്‍ (18) ആണ് ശനിയാഴ്ച ചികിത്സക്കിടെ മരിച്ചത്. വെള്ളിയാഴ്ച രാത്രി തലവേദനയെ തുടര്‍ന്നാണ് സുദിനെ ഉദുമയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലെ അപാകതയാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്ത് വിദഗ്ധ പോസ്റ്റ്മോര്‍ട്ടത്തിനയച്ചിരുന്നു. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഞായറാഴ്ച നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് തലയില്‍ ട്യൂമറാണ് മരണകാരണമെന്ന് കണ്ടെത്തിയത്. റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരങ്ങള്‍ പൊലീസ് സര്‍ജന്‍ ബേക്കല്‍ പൊലീസിന് കൈമാറി. സുദിന് ഇടക്കിടെ കലശലായ തലവേദന അനുഭവപ്പെട്ടിരുന്നു. വെള്ളിയാഴ്ച രാത്രി തലവേദന ശക്തമായതിനെ തുടര്‍ന്നാണ് ഉദുമയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച ഉച്ചയോടെ നില ഗുരുതരമായി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുമ്പോഴേക്കും മരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.