കാസർകോട്: ഹരിതകേരളം മിഷെൻറ മൂന്നാം വാര്‍ഷികാചരണത്തിന് ജില്ലയില്‍ ശനിയാഴ്ച തുടക്കമാകും. ഇതിെൻറ ഭാഗമായി ജല ജീവനം അതിജീവനത്തിന് എന്ന പേരില്‍ ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഡിസംബര്‍ എട്ട് മുതല്‍ 15 വരെയുള്ള കാലയളവില്‍ ഒന്നുവീതം ജലസംരക്ഷണപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. പ്രാരംഭ ശുചീകരണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് ചിത്താരിപ്പുഴ അള്ളന്‍കോട് പാലത്തിന് സമീപം പി. കരുണാകരന്‍ എം.പി നിര്‍വഹിക്കും. ജില്ല പഞ്ചായത്ത് അംഗം എം. കേളുപണിക്കര്‍, അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. ദാമോദരന്‍, പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. ഇന്ദിര, പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശാരദ എസ്. നായര്‍, ഹരിതകേരളം ജില്ല മിഷന്‍ കോഒാഡിനേറ്റര്‍ എം.പി. സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.