കേന്ദ്ര സർവകലാശാല സ്വച്ഛത അഭിയാൻ പക്ഷാചരണം സമാപിച്ചു

കാസർകോട്: കേന്ദ്ര മാനവവിഭവശേഷി വകുപ്പിനു കീഴിലുള്ള സ്വച്ഛത പക്ഷാചരണം കേന്ദ്ര സർവകലാശാലയിൽ സമാപിച്ചു. സെപ്റ്റംബർ ഒന്നിന് ആരംഭിച്ച ദ്വൈവാര പരിപാടികളിൽ വിവിധതരം വിഷയങ്ങളെ സംബന്ധിച്ച് മത്സരങ്ങളും പ്രവർത്തനങ്ങളും നടന്നു. സമാപന സമ്മേളനത്തിൽ ഹൈദരാബാദ് കേന്ദ്രമായുള്ള മഹാത്മാ ഗാന്ധി നാഷനൽ കൗൺസിൽ ഓഫ് റൂറൽ എജുക്കേഷൻ ചെയർപേഴ്സൻ ഡോ. ഡബ്ല്യു.ജി. പ്രസന്നകുമാർ മുഖ്യാതിഥിയായിരുന്നു. സ്വച്ഛത പക്ഷാചരണത്തി​െൻറ ഭാഗമായി നടത്തപ്പെട്ടിട്ടുള്ള മത്സരങ്ങളുടെ സമ്മാനങ്ങൾ വിതരണംചെയ്തു. പരീക്ഷ കൺേട്രാളർ ഡോ. എം. മുരളീധരൻ നമ്പ്യാർ അധ്യക്ഷതവഹിച്ചു. ഡോ. രാജേന്ദ്രൻ പിലാങ്കട്ട, ഡോ. മാണിക്യവേലു, ഡോ. ഇഫ്തികാർ അഹമ്മദ് എന്നിവർ സംസാരിച്ചു. സ്വച്ഛത അഭിയാൻ ചെയർമാൻ പ്രഫ. കെ.പി. സുരേഷ് സ്വാഗതവും സ്വച്ഛത അഭിയാൻ കൺവീനർ ഡോ. രാമചന്ദ്രൻ കോതാറമ്പത്ത് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.