എന്‍ഡോസള്‍ഫാന്‍ പട്ടികയില്‍ 77 പേരെ കൂടി ഉള്‍പ്പെടുത്തി

കാസർകോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയിൽപെടാത്തവര്‍ക്കായി നടത്തിയ പുനഃപരിശോധനയില്‍ 77 പേരെ കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. കലക്ടറേറ്റില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖര​െൻറ അധ്യക്ഷതയില്‍ ചേര്‍ന്ന എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗമാണ് 77 പേരെ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തത്. 2017ലെ മെഡിക്കല്‍ ക്യാമ്പി​െൻറ അടിസ്ഥാനത്തില്‍ നേരത്തെ 287 പേരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈ പട്ടികയില്‍ ഉള്‍പ്പെടാത്ത 1618 പേരെ പുനഃപരിശോധിക്കാന്‍ ഫെബ്രുവരി എട്ടിന് ചേര്‍ന്ന സെല്‍ യോഗം തീരുമാനമെടുത്തിരുന്നു. എന്‍ഡോസള്‍ഫാന്‍ തളിക്കപ്പെട്ട പ്ലാേൻറഷന്‍ കോര്‍പറേഷ​െൻറ കശുമാവിന്‍ തോട്ടങ്ങളുടെ അതിര്‍ത്തിയില്‍നിന്ന് രണ്ടു കിലോമീറ്റര്‍ ചുറ്റളവിലെ പ്രദേശങ്ങളില്‍ താമസിക്കുന്നവരെ കൂടി ഉള്‍പ്പെടുത്തിയാണ് പുനഃപരിശോധന നടത്തിയത്. ജി.ഐ.എസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ബഫര്‍ ചെയ്ത് തൊട്ടടുത്ത പഞ്ചായത്തുകളിലെ പ്രദേശങ്ങളിലെ ദുരിതബാധിതരെയും ശാസ്ത്രീയ മാനദണ്ഡങ്ങള്‍ക്ക് വിധേയമാക്കിയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതുപ്രകാരം 1618 പേരില്‍ 505 പേര്‍ ഗുരുതര രോഗമുള്ളവരാണ്. ഇവര്‍ക്ക് ആവശ്യമായ ചികിത്സ നല്‍കും. 1037 പേര്‍ പട്ടികയിൽപെടാന്‍ യോഗ്യരല്ലെന്ന് ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. രാമന്‍ സ്വാതി വാമന്‍ പറഞ്ഞു. പുനഃപരിശോധനയിൽ നേരിട്ട് പരിശോധന നടന്നില്ലെന്ന ആക്ഷേപം ശക്തമായി. അതത് പഞ്ചായത്ത് പ്രസിഡൻറുമാർ അറിയില്ലെന്നും യോഗത്തിൽ പരാമർശമുണ്ടായി. അവരെ പരിശോധിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. അതത് പ്രദേശത്തെ പഞ്ചായത്ത് പ്രസിഡൻറ്, സെല്‍ അംഗങ്ങള്‍ കൂടി മെഡിക്കല്‍ സംഘത്തി​െൻറ ഒപ്പം പങ്കെടുക്കണം. കൂടാതെ, ഒരാളെ കൂടി പട്ടികയിൽപെടുത്തി. 2017 മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ സ്ലിപ് നല്‍കാന്‍ കഴിയാതിരുന്ന നീലേശ്വരം പള്ളിക്കരയില്‍നിന്നുള്ള 29കാരനെ പട്ടികയിൽ ഉൾപ്പെടുത്തും. ഇതോടെ 2017ലെ പട്ടികയില്‍ 364 പേരും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ മൊത്തം 6212 പേരുമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.