തൃക്കരിപ്പൂർ: കേരള മോട്ടോർ വാഹന വകുപ്പിൻെറയും റോഡ് സുരക്ഷാ അതോറിറ്റിയുടേയും നേതൃത്വത്തിൽ ബോധവത്കരണ കലാസന്ദ േശ യാത്ര ജില്ലയിൽ സമാപിച്ചു. ബോധവത്കരണത്തിനായി മിമിക്‌സും ഗാനമേളയും അവതരിപ്പിച്ചു. തൃക്കരിപ്പൂർ ബസ്സ്റ്റാൻഡ് പരിസരത്ത് പരിപാടിയിൽ കലാഭവൻ രാജേഷ്, രതീഷ്, നവീൻ, ഇസഹാക്ക് പടന്ന തുടങ്ങിയവർ മിമിക്‌സും ഗാനങ്ങളും അവതരിപ്പിച്ചു. കാസർകോട് എൻഫോഴ്സമൻെറ് ആർ.ടി.ഒ ഇ. മോഹൻദാസ്, എം.വി.ഐ ടി. വൈകുണ്ഠൻ, എ.എം.വി.ഐമാരായ എൻ. ഗണേശൻ, പി. പ്രഭാകരൻ, എസ്. ജയരാജ്, കെ. രതീഷ്, ഡി. തിലക് എന്നിവർ സന്ദേശയാത്രക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.