എം.സി.സിയിലെ രണ്ടു ഓപറേഷന്‍ തിയറ്ററുകള്‍ നവീകരിച്ചു

തലശ്ശേരി: മലബാർ കാൻസർ സൻെററിൽ (എം.സി.സി) നവീകരണത്തിനായി ഒക്ടോബര്‍ മുതല്‍ അടച്ചിട്ട രണ്ടു ഓപറേഷന്‍ തിയറ്ററുകള് ‍ തുറന്നു. മൂന്ന് ഓപറേഷന്‍ തിയറ്ററുകള്‍ സര്‍ജറികള്‍ക്കായും റേഡിയേഷന്‍ ചികിത്സക്കായി ഒരു ബ്രാക്കി തിയറ്ററുമാണ് പ്രവര്‍ത്തിച്ചുവന്നത്. ഇതിൽ രണ്ടെണ്ണമാണ് അടച്ചിട്ടത്. മാസത്തിൽ ഏകദേശം 100 മുതൽ 120 വരെ ശസ്ത്രക്രിയകളാണ്‌ മൂന്ന് ഓപറേഷന്‍ തിയറ്ററുകളിലുമായി നടന്നുകൊണ്ടിരുന്നത്. രണ്ട് ഓപറേഷന്‍ തിയറ്ററുകളും പ്രവര്‍ത്തനരഹിതമായ സമയത്ത് രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ ശസ്ത്രക്രിയകള്‍, അവശേഷിക്കുന്ന ഒരു ഓപറേഷന്‍ തിയറ്ററിലും മൈനര്‍ ശസ്ത്രക്രിയകള്‍ക്കായി ബ്രാക്കി തിയറ്ററും ഉപയോഗിക്കുകയുണ്ടായി. സര്‍ജിക്കല്‍ ഓങ്കോളജി, അനസ്തീഷ്യോളജി വിഭാഗം ഓപറേഷന്‍ തിയറ്റർ ഇന്‍ചാര്‍ജ് സ്റ്റാഫ്നഴ്സ് ഷൈജയുടെ നേതൃത്വത്തിലുള്ള ഓപറേഷൻ തിയറ്റർ ജീവനക്കാര്‍ രാവിലെ ഒമ്പതു മുതല്‍ അഞ്ചുവരെ എന്നുള്ള സമയക്രമത്തില്‍ നിന്ന് രോഗികള്‍ക്ക് ബുദ്ധിമുട്ടനുഭവിക്കാതിരിക്കാന്‍ രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെ എന്നുള്ള സമയക്രമത്തിലാണ്‌ ജോലി ചെയ്തത്. മൂന്ന് ഓപറേഷൻ തിയറ്ററും ഒരേ നിരയില്‍ തന്നെ ആയതിനാല്‍ പ്രവര്‍ത്തനസജ്ജമായ ഓപറേഷൻ തിയറ്ററിനെ രണ്ട് ഓപറേഷൻ തിയറ്ററുകളിൽ നിന്നും വേർതിരിച്ചുകൊണ്ടുള്ള താൽക്കാലിക ഭിത്തി പണിതാണ്‌ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കുകയും കൂടി ചെയ്തതു വഴി മൂന്ന് ഓപറേഷൻ തിയറ്ററുകൾ വഴി മൂന്ന് മാസങ്ങളിലായി 341 ശസ്ത്രക്രിയകള്‍ ചെയ്തുവെങ്കില്‍ കഴിഞ്ഞ മൂന്ന് മാസങ്ങളിലായി ഒരു ഓപറേഷൻ തിയറ്റർ ഉപയോഗപ്പെടുത്തി 325 ശസ്ത്രക്രിയകള്‍ ചെയ്യാന്‍ സാധിച്ചു. മൂന്ന് ഓപറേഷൻ തിയറ്ററുകളും പ്രവര്‍ത്തന സജ്ജമാവുന്നതോടെ നിലവിലുള്ള കാത്തിരിപ്പ് കാലാവധി ഒരുമാസം എന്നുള്ളത് രണ്ട് ആഴ്ചയായി കുറക്കാൻ സഹായിക്കുമെന്നാണ് എം.സി.സി അധികൃതരുടെ പ്രതീക്ഷ. 2019ല്‍ 6700 രോഗികളാണ്‌ എംസി.സിയില്‍ ചികിത്സക്കായി രജിസ്റ്റര്‍ ചെയ്തത്. ഇന്ന് കേരളത്തിൽ ഹൈപെക്, എൻഡോസ്കോപ്പിക് സ്കള്‍ ബേസ് സര്‍ജറി, ലിമ്പ്സാല്‍വേജ്, കുട്ടികള്‍ക്കുള്ള മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയ എന്നിവ ചെയ്യുന്ന അപൂർവം ചില ആശുപത്രികളിലൊന്നാണ്‌ എം.സി.സി. സർക്കാർ മേഖലയിൽ കുട്ടികളിൽ മജ്ജ മാറ്റിവെക്കൽ ചികിത്സ, ഹൈപെക് ചികിത്സ എന്നിവ നടത്തുന്ന ഏക സ്ഥാപനവുമാണ് എം.സി.സി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.