വിമുക്തി 90 ദിന പരിപാടി: ഒപ്പുശേഖരണം തുടങ്ങി

കല്യാശ്ശേരി: കേരള സംസ്ഥാന എക്സൈസ് വകുപ്പിൻെറ നേതൃത്വത്തിൽ, ലഹരിവർജന മിഷൻ നടത്തുന്ന വിമുക്തി ബോധവത്കരണ പരിപ ാടിയുടെ ഭാഗമായുള്ള ഒപ്പുശേഖരണം കല്യാശ്ശേരിയിൽ തുടങ്ങി. പ്രത്യേകം ഒരുക്കിയ വാഹനത്തിൽ സഞ്ചരിച്ചാണ് ഒപ്പുശേഖരണം നടക്കുന്നത്. പാപ്പിനിശ്ശേരി എക്സൈസ് ഓഫിസിൻെറ നേതൃത്വത്തിൽ ധർമശാലയിൽ നടന്ന പരിപാടി കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.പി. ഓമന ഉദ്ഘാടനം ചെയ്തു. പാപ്പിനിശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എ. ഹേമന്ത് കുമാർ അധ്യക്ഷത വഹിച്ചു. സിവിൽ എക്സൈസ് ഓഫിസർ എം. രാജീവൻ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.