പ്രസാദം വിദ്യാലയ ആരോഗ്യ പദ്ധതി ജില്ലതല ഉദ്ഘാടനം

പയ്യന്നൂർ: ഭാരതീയ ചികിത്സാ വകുപ്പ് നടപ്പാക്കുന്ന പ്രസാദം വിദ്യാലയ ആരോഗ്യം പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം സി. കൃ ഷ്ണൻ എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ അധ്യക്ഷത വഹിച്ചു. ജില്ല മെഡിക്കൽ ഓഫിസർ ഡോ. എസ്.ആർ. ബിന്ദു പദ്ധതി വിശദീകരിച്ചു. നഗരസഭ ഉപാധ്യക്ഷ കെ.പി. ജ്യോതി, എം. സഞ്ജീവൻ, എ.കെ. ശ്രീജ, ഡോ. കെ.സി. അജിത്കുമാർ, വേണുഗോപാലൻ, പി.കെ. പത്മനാഭൻ, ഡോ. പി. മുഹമ്മദ്, ഡോ. ആൻസി തോമസ്, വി. മനോജ് കുമാർ, വി.കെ. ബാബുരാജ് എന്നിവർ സംസാരിച്ചു. ഡോ. എൻ.എ.വി. സജിന സ്വാഗതവും ഡോ. എം.പി. സനൽകുമാർ നന്ദിയും പറഞ്ഞു. വിളർച്ച രോഗമുള്ള കുട്ടികളെ കണ്ടെത്തി അതിനുള്ള ആയുർവേദ ഔഷധങ്ങൾ നൽകുന്നതാണ് പദ്ധതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.