സ്ഫോടനം; വീട്ടമ്മക്ക്​ ഗുരുതര പരിക്ക്

പാനൂർ: കൊളവല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ചെറുപറമ്പ് കക്കാട്ടുമ്മൽ നടന്ന സ്ഫോടനത്തിൽ വീട്ടമ്മക്ക് സാരമായ പരിക്കേറ്റു. വലിയപറമ്പത്ത് തട്ടാൻറവിട പവിത്രൻെറ ഭാര്യ അനിതക്കാണ് (52) പരിക്കേറ്റത്. കണ്ണിനും മുഖത്തും പരിക്കേറ്റ ഇവരെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വീട്ടുപറമ്പിൽനിന്നു മാലിന്യങ്ങൾ കത്തിക്കുമ്പോഴാണ് ഉഗ്രസ്ഫോടനമുണ്ടായത്. കൊളവല്ലൂർ പൊലീസ് സ്ഥലത്തെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.