ഡി.വൈ.എഫ്.ഐ യൂത്ത് മാർച്ച് കോഴിക്കോട്​ ജില്ലയിലെത്തി

ഫറോക്ക്: 'ഇന്ത്യ കീഴടങ്ങില്ല നമ്മൾ നിശ്ശബ്ദരാവില്ല' മുദ്രാവാക്യമുയർത്തി പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡി.വൈ.എ ഫ്.ഐ നടത്തുന്ന യൂത്ത് മാർച്ച് കോഴിക്കോട് ജില്ലയിലെത്തി. ഞായറാഴ്ച വൈകീട്ട് മലപ്പുറത്തെ പര്യടനങ്ങൾക്കുശേഷം ജില്ല അതിർത്തിയായ രാമനാട്ടുകരയിലേേക്ക് പ്രവേശിച്ച മാർച്ചിനെ വി.കെ.സി. മമ്മദ് കോയ എം.എൽ.എ, ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി വി. വസീഫ്, സംസ്ഥാന ജോയൻറ് സെക്രട്ടറി പി. നിഖിൽ, സംസ്ഥാന കമ്മിറ്റി അംഗം പി. ഷിജിത്ത്, സി.പി.എം ജില്ല കമ്മിറ്റി അംഗം എം. ഗിരീഷ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് ഫറോക്ക് ചുങ്കത്തുനിന്ന് പന്തംകൊളുത്തി പ്രകടനമായി സമാപനകേന്ദ്രമായ ചെറുവണ്ണൂരിൽ എത്തി. സമാപന സമ്മേളനത്തിൽ ഡി.വൈ.എഫ്.ഐ ഫറോക്ക് ബ്ലോക്ക് സെക്രട്ടറി കെ. ഷഫീക്ക് സ്വാഗതം പറഞ്ഞു. സംഘാടക സമിതി ചെയർമാൻ എം. ഗിരീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് എസ്. സതീഷ്, ജില്ല സെക്രട്ടറി വി. വസീഫ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.