കീ ചെയിൻ രൂപത്തിലാക്കി കടത്തിക്കൊണ്ടുവന്ന സ്വർണം പിടികൂടി

നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽനിന്ന് 20 ലക്ഷം രൂപ വിലവരുന്ന 498 ഗ്രാം സ് വർണം പിടികൂടി. ൈഫ്ല ദുബൈ വിമാനത്തിൽ ദുൈബയിൽനിന്ന് എത്തിയ മലപ്പുറം സ്വദേശിയുടെ പക്കൽനിന്ന് 199 ഗ്രാം സ്വർണം പിടികൂടി. കീ ചെയിൻ രൂപത്തിലാക്കിയാണ് ഇയാൾ സ്വർണം കടത്തിയത്. ഇത്തിഹാദ് വിമാനത്തിൽ അബൂദബിയിൽനിന്ന് എത്തിയ മലപ്പുറം സ്വദേശിയുടെ പക്കൽനിന്ന് 299 ഗ്രാം സ്വർണം പിടികൂടി. സ്വർണം ചങ്ങല രൂപത്തിലാക്കി വിവിധ സാധനങ്ങളോടൊപ്പം ബാഗിൽ ഒളിപ്പിക്കുകയായിരുന്നു. കസ്റ്റംസ് എയർ ഇൻറലിജൻസ് വിഭാഗമാണ് രണ്ടുപേരെയും പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.