പൗരത്വ ഭേദഗതി നിയമം: തൊഴിലാളികൾ രംഗത്തിറങ്ങണം കെ. ചന്ദ്രൻപിള്ള

പാലക്കാട്: സാർവദേശീയ രംഗത്തുണ്ടാകുന്ന വിഷയങ്ങളുമായി ബന്ധപ്പെടുത്തിവേണം പൗരത്വ ഭേദഗതി നിയമമടക്കമുള്ളവയെ കാ ണേണ്ടതെന്നും പൊതുജനങ്ങൾക്കൊപ്പം തൊഴിലാളികളും അതിനെതിരെ രംഗത്തിറങ്ങണമെന്നും സി.െഎ.ടി.യു ദേശീയ സെക്രട്ടറി കെ. ചന്ദ്രൻപിള്ള. കേരള സ്റ്റേറ്റ് സിവിൽ സൈപ്ലസ് കോർപറേഷൻ എംേപ്ലായിസ് യൂനിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം െചയ്യുകയായിരുന്നു അദ്ദേഹം. പൗരത്വ േഭദഗതി നിയമത്തിനെതിരായി സമ്മേളനം പ്രമേയം പാസാക്കി. സൈപ്ലകോയെ സംരക്ഷിക്കാൻ സർക്കാർ കൂടുതൽ കരുതൽ കാണിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. ജനുവരി 26ന് നടക്കുന്ന ഭരണഘടന സംരക്ഷണ ശൃംഖലയിൽ തൊഴിലാളികളും കുടുംബങ്ങളും അണിനിരക്കാനും തീരുമാനിച്ചു. എസ്. ശർമ എം.എൽ.എ പതാകയുയർത്തി. ടി.കെ. അച്യുതൻ, കെ.ആർ. ബൈജു. എൻ.എ. മണി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.