ചെറുപുഴ: കേന്ദ്ര സർക്കാറിൻെറ കർഷക വിരുദ്ധ നയം തിരുത്തുക, റബർ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക, വന്യമൃഗ ശല്യത്തിൽ നിന്നും കൃഷിയെയും കർഷകരെയും രക്ഷിക്കുക, കർഷക പക്ഷ നയം നടപ്പിലാക്കുന്ന എൽ.ഡി.എഫ് സർക്കാറിന് കരുത്തുപകരുക എന്നീ ആവശ്യങ്ങളുന്നയിച്ച് സംയുക്ത കർഷക സമിതി ചെറുപുഴയിൽനിന്നും പയ്യാവൂരിലേക്ക് നടത്തുന്ന കർഷക ലോങ് മാർച്ച് തുടങ്ങി. വ്യവസായ മന്ത്രി ഇ.പി. ജയരാജൻ മാർച്ച് ഉദ്ഘാടനം ചെയ്തു. കെ.ആർ. ചന്ദ്രകാന്ത് അധ്യക്ഷത വഹിച്ചു. അഡ്വ.പി. സന്തോഷ് കുമാർ, സി. സത്യപാലൻ, എ.ജെ. ജോസഫ് എന്നിവർ സംസാരിച്ചു. വത്സൻ പനോളി ലീഡറും പി. ശശിധരൻ മാനേജറുമായ ലോങ് മാർച്ച് ചൊവ്വാഴ്ച വൻ കർഷക റാലിയോടെ പയ്യാവൂരിൽ സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.