പയ്യന്നൂർ: പയ്യന്നൂരിൽ നടന്നുവരുന്ന പൂരക്കളി കലാ അക്കാദമിയുടെ ത്രിദിന സംസ്ഥാന സമ്മേളനം തിങ്കളാഴ്ച സമാപിക്കു ം. ശനിയാഴ്ച രാവിലെ പ്രതിനിധി സമ്മേളനം തുറമുഖ പുരാവസ്തു മ്യൂസിയം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. നാടിൻെറ സാംസ്കാരിക വൈവിധ്യം അടയാളപ്പെടുത്തുന്ന നാടൻകലകൾ സംരക്ഷിക്കേണ്ടത് കാലഘട്ടത്തിൻെറ അനിവാര്യതയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. സംസ്ഥാന പ്രസിഡൻറ് എൻ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. വി.വി. ദിവാകരൻ അന്തിതിരിയൻ ഭദ്രദീപം കൊളുത്തി. ഗോപാലകൃഷ്ണൻ പണിക്കർ സ്വാഗതം പറഞ്ഞു. തുടർന്ന് നടന്ന ആദരസമ്മേളനം സി. കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ടി. ചോയമ്പു, ഗോവിന്ദൻ മയീച്ച, എം.പി. പത്മനാഭൻ, മഞ്ഞത്തൂർ കൃഷ്ണൻ, കാട്ടാമ്പള്ളി നാരായണൻ, എം.വി. കരുണാകരൻ, കുഞ്ഞിക്കണ്ണൻ അടോട്ട് എന്നിവരെ ആദരിച്ചു. എം. പ്രദീപ്കുമാർ സാംസ്കാരിക പ്രഭാഷണം നടത്തി. ചന്തേര നാരായണൻ പണിക്കർ, എം.പി. പത്മനാഭൻ, കെ.ഇ. വിനോദ്, എം.വി. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. തുടർന്ന് പടോളി ഭഗവതി ക്ഷേത്രം വനിത പൂരക്കളി സംഘവും കാറമേൽ പുതിയങ്കാവ് വനിത പൂരക്കളി സംഘവും പൂരക്കളി അവതരിപ്പിച്ചു. ഞായറാഴ്ച രാവിലെ പൂരക്കളി സെമിനാർ രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യും. ടി.വി. രാജേഷ് എം.എൽ.എ അധ്യക്ഷത വഹിക്കും. ഫോക്ക്ലോർ അക്കാദമി സെക്രട്ടറി കീച്ചേരി രാഘവൻ വിഷയാവതരണം നടത്തും. കെ.വി. മോഹനൻ, ഡോ. സി.കെ. നാരായണ പണിക്കർ, ഡോ. ലിസി മാത്യു, രവീന്ദ്രൻ കൊടക്കാട് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.