പാനൂർ: ചെണ്ടയാട് നവോദയ വ്യവസായ പാർക്കിനെതിരെ സമരം ചെയ്യുന്നവർക്കെതിരെ ആരോപണവുമായി എൽ.ഡി.എഫ്. ഞായറാഴ്ച ചെണ്ടയ ാട് ദീപിക ഗ്രൗണ്ടിൽ മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യുമെന്ന് നേതാക്കൾ അറിയിച്ചു. കൃത്യമായ രീതിയിൽ അന്വേഷണം നടത്തി മന്ത്രി ശൈലജ ടീച്ചർ തന്നെ സമരസമിതി നേതാക്കളോട് ആശങ്കകൾക്ക് പരിഹാരം ഉണ്ടാകുമെന്ന് അറിയിച്ചതാണ്. 273 വീടുകൾ നഷ്ടപ്പെടില്ലെന്നും അഞ്ചു വീടുകൾ മാത്രമേ അക്വിസിഷനിൽ വരുകയുള്ളൂവെന്നും അറിയിച്ചിട്ടും സമരസമിതി ജനങ്ങളെ വഞ്ചിച്ച് സമരവുമായി മുന്നോട്ടുപോകുന്നതിനുപിന്നിൽ ചെങ്കൽ മുതലാളിമാരാണെന്ന് സംശയിക്കുകയാണ്. നവോദയ കുന്ന് ഇന്ന് ചെങ്കൽ ഖനനത്തിനായി മിക്ക പ്രദേശങ്ങളും തുരന്നുകഴിഞ്ഞു. അഞ്ചിൽ കൂടുതൽ വീടുകൾ നഷ്ടമായാൽ സമരക്കാർക്കൊപ്പം അണിനിരക്കാൻ ഒരുക്കമാണെന്നും സി.പി.എം ഏരിയ സെക്രട്ടറി കെ.ഇ. കുഞ്ഞബ്ദുല്ല പറഞ്ഞു. കുന്നോത്ത്പറമ്പ്, മൊകേരി, പാട്യം പഞ്ചായത്തിൽ ഉൾപ്പെട്ട 506 ഏക്കർ ഭൂമിയിലാണ് കിൻഫ്രക്കായി സർക്കാർ സ്ഥലം ഏറ്റെടുത്ത് നൽകുന്നത്. പരിപാടികൾ വിശദീകരിച്ചു നടന്ന വാർത്തസമ്മേളനത്തിൽ എൽ.ഡി.എഫ് നേതാക്കളായ കെ.ഇ. കുഞ്ഞബ്ദുള്ള, രവീന്ദ്രൻ കുന്നോത്ത്, പ്രജീഷ് പൊന്നത്ത്, കെ.പി. യൂസുഫ്, എൻ. അനിൽകുമാർ, കെ. മുകുന്ദൻ, കെ.കെ. ബാലൻ, വി.പി. അബൂബക്കർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.